കടുത്തുരുത്തി: വടക്കുംകൂര്‍ ഹിസ്റ്ററി പ്രൊമോഷന് സൊസൈറ്റി കൗണ്‍സില്‍ മികവു പ്രകടിപ്പിച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന നിയോജകമണ്ഡലം എംഎല്‍എ എക്സലന്റ് അവാര്‍ഡ് പ്രതിഭാസംഗമം 14ന് ഉച്ചയ്ക്ക് 2 മുതല്‍ കടുത്തുരുത്തി അലങ്കാര്‍ ഓഡിറ്റോറിയത്തില്‍ നടത്തും. കൗണ്‍സില്‍ ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും നടത്തും. ഡോ: ടി.പി. ശ്രീനിവാസന് മുഖ്യപ്രഭാഷണം നടത്തും. ചലച്ചിത്രതാരം രമേഷ് പിഷാരടി, വേള്‍ഡ് മലയാളി കൗണ്‍സില്‍ അഡൈ്വസറി ബോര്‍ഡ് ചെയര്മാന് ജോണി കുരുവിള പടിക്കമ്യാലില്‍ എന്നിവര്‍ അനുമോദനം നടത്തും. ഡോ: ആതിര തമ്പി (സിവില്‍ സര്‍വ്വീസ് റാങ്ക്), ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ രജിത മോഹന്‍ (എംജി സര്‍വ്വകലാശാല ബി.കോം. കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഒന്നാം റാങ്ക്), കുറവിലങ്ങാട് ദേവമാതാ കോളേജിലെ വി. അക്ഷര (ബിഎ മലയാളം ഒന്നാം റാങ്ക്), കിടങ്ങൂര്‍ സെന്റ്മേരീസ് സ്കൂളിലെ ഫാ. ജോയി കട്ടിയാങ്കല്‍ (സംസ്ഥാന അദ്ധ്യാപക അവാര്‍ഡ്), ലിനിയ ആനി കുര്യന് (ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയുടെ ഭാരത് ഗൗരവ് അവാര്‍ഡ്), ബോബിമാത്യു, ജോസഫ് ഷീന്‍ (വേള്‍ഡ് ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സ്വര്‍ണ്ണമെഡല്‍), ഹീനാമോള് കടപ്ലാമറ്റം (അങ്കണവാടി ടീച്ചര്‍ക്കുള്ള സര്‍ക്കാര്‍ അവാര്‍ഡ്), ഡോ: ബാബു ജോസഫ് പുലിയിരിക്കുംതടത്തില് (കാലടി ശ്രീശങ്കരാ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍) എന്നിവര്‍ക്ക് പ്രത്യേക പുരസ്കാരങ്ങള്‍ സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: