വൈക്കം: താലൂക്ക് ആശുപത്രി അധികൃതരുടെ കെടുകാര്യസ്ഥതക്കെതിരെ ബിജെപി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഏകദിന സത്യഗ്രഹം ഇന്ന് നടത്തും. സൂപ്രണ്ട് തസ്തികയില്‍ സ്ഥിരനിയമനം നടത്തുക, ഡോക്ടര്‍മാരുടെയും, ശുചീകരണ ജീവനക്കാരുടെയും കുറവ് പരിഹരിക്കുക, ശൂചിമുറികള്‍ ഉപയോഗ യോഗ്യമാക്കുക, ജില്ലാ ആശുപത്രിയായി ഉയര്‍ത്തുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യാഹം. ആശൂപത്രിപടിക്കല് രാവിലെ 10ന് ആരംഭിക്കുന്ന സത്യഗ്രഹത്തിന് മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ശ്രീകുമാരി യു നായര്‍, ഒ. മോഹനകുമാരി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: