മുള്ളന്‍കൊല്ലി : തൊഴിലുറപ്പ്പദ്ധതി അട്ടിമറിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ചും കേന്ദ്ര സര്‍ക്കാരിനെതിരെ ഇടത്-വലത് മുന്നണികള്‍ നടത്തുന്ന കള്ള പ്രചരണങ്ങള്‍ക്കെതിരെയും ബിജെപി മുള്ളന്‍കൊല്ലി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. യുവമോര്‍ച്ച ജില്ലാപ്രസിഡണ്ട് അഖില്‍ പ്രേം. സി ഉദ്ഘാടനംചെയ്തു. ഷൈജു പുലികുത്തി അധ്യക്ഷത വഹിച്ചു. എന്‍.വാമദേവന്, വാര്ഡ്മെമ്പര് സിനി രാജന്, കെ.കെ.അരുണ്‍, രജ്ഞിത്ത്, ടി.കെ പൊന്നന്, പ്രകാശന് തുടങ്ങിയവര്‍ സംസാരിച്ചു.
വെങ്ങപ്പള്ളി: തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതിനെതിരെ ബിജെപി വെങ്ങപ്പള്ളി പഞ്ചായത്ത് ഓഫീസിലേക്ക് നടത്തി യ ധര്‍ണ്ണ സംസ്ഥാന കൗണ് സിലംഗം ഇ.പി.ശിവദാസന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. കെ.വി.വേണുഗോപാല്‍, സി.കെ.വിനയന്, കെ.ബാബു, വി.കെ.ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: