ആറന്മുള: ഈ വര്‍ഷത്തെ ആറന്മുള വള്ളസദ്യകള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഇന്ന് രാവിലെ 9.30 ന് അടുപ്പിലേക്ക് അഗ്നി പകരും. ക്ഷേത്ര മേല്‍ശാന്തി ശ്രീകോവിലില്‍നിന്നും പകര്‍ന്നു നല്കുന്ന ദീപം പള്ളിയോട സേവാസംഘം പ്രസിഡന്റ് ഡോ കെ ജി ശശിധരന് പിള്ള ഊട്ടുപുരയിലെ ഭദ്ര ദീപത്തിലേക്ക് പകരും.
തുടര്‍ന്ന് മുതിര്‍ന്ന പാചകക്കാര്‍ അതാത് അടുപ്പിലേക്ക് അഗ്നി പകരുന്നതോടെ വള്ളസദ്യയുടെ പാചക ജോലികള്‍ക്ക് തുടക്കമാകും. ഇനിയുള്ള മൂന്ന് മാസക്കാലത്തോളം രുചിയുടെ ഗരിമയിലും ഭക്തിയുടെ അനുഭവ സാക്ഷ്യങ്ങളിലും വഞ്ചിപ്പാട്ടിന്റെ സംഗീതത്തിലും ആറന്മുള മുഖരിതമാകും. ഓരോ പള്ളിയോടത്തിലും പാര്‍ഥസാരഥി അധിവസിക്കുന്നതായാണ് വിശ്വാസം. പള്ളിയോടത്തിന്റെ ഓരോ തുഴച്ചില്‍ക്കാരനും പാര്‍ഥസാരഥിയുടെ വിശ്വാസവുമായാണ് പമ്പയുടെ ഓളങ്ങളില്‍ തുഴയെറിയുന്നത്.
നാളെ രാവിലെ 11 മണിക്ക് വള്ളസദ്യകളുടെ ഔദ്യോഗിക ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് നിര്‍വ്വഹിക്കും. ജില്ലാ കലക്ടര്‍ ആര് ഗിരിജ വള്ളസദ്യ ആദ്യം ഇലയിലേക്ക് വിളമ്പി പാര്ഥാസാരഥിക്ക് സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: