കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ജാസ് ഇതിഹാസം റേ ഫിരി(70) അന്തരിച്ചു. ബുധനാഴ്ച നെല്സ്പ്രൂട്ടിലെ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുറച്ചുകാലമായി ശ്വാസകോശാര്‍ബുദത്തിനു ചികിത്സയിലായിരുന്നു അദ്ദേഹം.
1947 മാര്‍ച്ച് 23ന് നെല്സ്പ്രൂട്ടില് ജനിച്ച റേ ഫിരി ജാസ്, ഫ്യൂഷന്‍ സംഗീതങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതും കഴിവ് തെളിയിച്ചതും. 1970ല്‍ കാനിബാള്‍സ് എന്ന ആഫ്രോ ഫ്യൂഷന്‍ മ്യൂസിക് ബാന്‍ഡ് രൂപീകരിച്ചപ്പോള്‍ അതിന്റെ മുന്‍പന്തിയില്‍ ഫിരിയുണ്ടായിരുന്നു. കാനിബാള്‍സ് പിന്നീട് ലോകപ്രശസ്തമായി.
ഈ വര്‍ഷം നടക്കാനിരിക്കുന്ന റോക്കിംഗ് ദി ഡെയ്സീസ് എന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കാനിരിക്കവെയാണ് ഫിരിയെ മരണം കവര്‍ന്നത്. ഫിരിയുടെ ഭാര്യ 2003ല്‍ ഒരു വാഹനാപകടത്തില്‍ മരിച്ചിരുന്നു. അപകടത്തില്‍ ഫിരിക്കും ഗുരുതര പരിക്കേറ്റിരുന്നെങ്കിലും പിന്നീട് ജീവിതത്തിലേക്കു തിരിച്ചെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: