കണ്ണൂര്‍: പെര്‍മിറ്റ് ലഭിക്കാന്‍ വാര്‍ഡ് കൗണ്‍സിലറുടെ സാക്ഷ്യപത്രം വേണമെന്ന ആര്‍ടിഒ ഉത്തരന് ഹൈക്കോടതി റദ്ദാക്കി. ഓട്ടോറിക്ഷ തൊഴിലാളികള്‍ ഉന്നയിച്ച വിഷയങ്ങളില്‍ കോര്പ്പറേഷന് അധികാരികള്‍ ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട എല്ലാവര്ക്കും പറയാനുള്ളത് കേട്ട് ആറാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ ഹൈക്കോടതിയില്‍ കേസില്ലെന്നും തൊഴിലാളികള്‍ക്ക് അനുകൂലമായ വിധിയില്ലെന്നുമാണ് കോര്പ്പറേഷന് അധികൃതരും സിഐടിയുവും കഴിഞ്ഞ ദിവസം കോര്പ്പറേഷന് ഓഫീസില്‍ നടന്ന യോഗത്തില്‍ അവകാശപ്പെട്ടത്.
കെസി നമ്പറുമായി ബന്ധപ്പെട്ട പെര്‍മിറ്റ് വിഷയത്തില്‍ ആര്‍ടിഒ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്നും പരിഷ്കാരങ്ങള്‍ വരുത്തുമ്പോള്‍ ബന്ധപ്പെട്ട ട്രേഡ് യൂണിയനുകളുമായി കൂടിയാലോചന നടത്തുന്നില്ലെന്നും ആരോപിച്ചുകൊണ്ടാണ് സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്, ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്, ഡ്രൈവേഴ്സ് യൂണിയന് എന്നിവയും ഓട്ടോ ഡ്രൈവര്‍മാരായ സി.കെ.ജയരാജന്, പി.ശശീന്ദ്രന്, ഒ.സനൂപ് എന്നിവരുമാണ് ഹൈക്കോടതിയില്‍ അഡ്വ.ലിജിന്‍ മുഖേന ഹരജി നല്‍കിയത്.
പരാതിക്കിയാക്കിയ ആര്‍ടിഒ ഉത്തരവിന് നിയമപരമായ സാധുതയില്ലെന്ന് ഈ മാസം 4 ന് പുറപ്പെടുവിച്ച ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി. പെര്‍മിറ്റ് വിഷയം ചര്‍ച്ച ചെയ്യാന്‍ 7 ന് കോര്പ്പറേഷന് വിളിച്ചുചേര്‍ത്ത യോഗത്തിലും പിന്നീട് 10 ന് ചേര്‍ന്ന ട്രാഫിക് റഗുലേറ്ററി കമ്മറ്റി യോഗത്തിലും ഇത്തരമൊരു വിധിയുള്ളതായി അറിയില്ലെന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: