കണ്ണൂര്‍: കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുബ്നാദ് ഷാ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ റോഡ് സുരക്ഷ,ജീവന് രക്ഷാ പ്രവര്‍ത്തനങ്ങളില്‍ മികവുറ്റ സംഭാവനകള്‍ ചെയ്തവരെ ആദരിക്കുമെന്ന് ട്രസ്റ്റ് ഭാരവഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അകാലത്തില്‍ പൊലിഞ്ഞ ലുബ്നാദ് ഷായുടെ ജന്മദിനമായ 16 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ചേംബര്‍ ഹാളിലാണ് പരിപാടി നടക്കുക. കണ്ണൂര്‍ ആര്‍ടിഒ ഓഫീസിലെ എഎംവിഐ വി.അനില്‍കുമാര്‍,ഡോ.ഷിബി പി വര്‍ഗ്ഗീസ്, നൗഷദ് ബയക്കല്,വി.പി.സജിത്ത്,എം.ജയദേവന്,സി.ബുഷറ,അനൂപ് തവര എന്നിവരേയാണ് ആദരിക്കുന്നത്. മന്ത്രി കടന്നപ്പളളി രാമചന്ദ്രന്,കെ.സുധാകരന്,കണ്ണൂര്‍ ഐജി മഹിപാല്‍ യാദവ് തുടങ്ങിയവര്‍ സംബന്ധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പി.ഷാഹിന്‍, വൈസ് ചെയര്മാന് സിഇ.ഷാജി, രജിത്ത് രാജരത്നം,ആര്.കെ.ആനന്ദ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: