കശ്മീർ: ജൂൺ 22ന് കശ്മീരിലുണ്ടായ സംഘർഷത്തിൽ ജീവൻ നഷ്ടപ്പെട്ട ഡിഎസ്പി അയൂബ് പണ്ഡിറ്റിനെ കൊലപ്പെടുത്താൻ കരുക്കൾ നീക്കിയത് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ സജിദ് അഹമ്മദ് ഗിൽക്കറാണെന്ന് വ്യക്തമായി. ഇയാളെ ചൊവ്വാഴ്ച സുരക്ഷാ സേന ബദ്ഗാം ജില്ലയിൽ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.
അയൂബ് പണ്ഡിറ്റിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ഗിൽക്കറാണെന്നുള്ളതിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് വക്താക്കൾ അറിയിച്ചു. ഏപ്രിൽ, 22, 21, 30 തിയതികളിൽ സിആർപിഎഫ് സേനയ്ക്കെതിരെ ഗിൽക്കറിന്റെ നേതൃത്വത്തിൽ ആക്രമണങ്ങൾ നടത്തിയിരുന്നു.
ഇതിന്റെ പശ്ചത്തലത്തിൽ ചൊവാഴ്ച സുരക്ഷാ സേന ബദ്ഗാം ജില്ലയിൽ നടത്തിയ ആക്രമണത്തിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഒരാൾ ഗിൽക്കറായിരുന്നു. ഗിൽക്കറിനു പുറമെ സഹായികളായ അക്യുബ് ഗുൽ, ജാവേദ് അഹമ്മദ് ഷെയ്ക്ക് എന്നിവരും കൊല്ലപ്പെട്ടു.
ജൂൺ 22നാണ് ഡിഎസ്പിയായ അയൂബ് പണ്ഡിറ്റിനെ പ്രക്ഷോഭക്കാർ വിവസ്ത്രനാക്കിയ ശേഷം കല്ലെറിഞ്ഞും മർദ്ദിച്ചും കൊലപ്പെടുത്തിയത്. ശ്രീനഗറിലെ പ്രശസ്തമായ ജാമിയ മസ്ജിദ് പള്ളിക്കു മുന്നിൽ വച്ചാണ് അയൂബ് പണ്ഡിറ്റിനെ ക്രൂരമായി കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: