കോഴിക്കോട്: കോഴിക്കോട് തിരുവള്ളൂര്‍ കണ്ണുംപോത്തുകരയില് സിപിഎം- ലീഗ് സംഘര്‍ഷം. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ക്ക് കേടുപാടു പറ്റി.ബുധനാഴ്ച രാത്രിയിലാണ് സംഘര്‍ഷം നടന്നത്.
കണ്ണുംപോത്തുകര ബസ് സ്റ്റോപ്പിന് നേരെ സംഘം ബോംബ് എറിഞ്ഞു. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. ലീഗ് സ്ഥാപിച്ച ബസ് സറ്റോപ്പിന് നേരെയും ബോംബേറുണ്ടായി. രണ്ട് വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ഒരു ഇടവേളയ്ക്ക് ശേഷമാണ് കോഴിക്കോട് വീണ്ടും സംഘര്‍ഷമുണ്ടാകുന്നത്.
കഴിഞ്ഞ ദിവസം കൊയിലാണ്ടിയ്ക്കടുത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റിന് ഗുരുതരമായി വെട്ടേറ്റിരുന്നു. ഇതിനെതിരെ സിപിഐഎമ്മിനെതിരെ ശക്തമായ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ലീഗ് രംഗത്തെത്തി.
കോഴിക്കോട് നടക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത സമവായ ചര്‍ച്ചയില്‍ വീടുകള്ക്കുനേരെയോ, മറ്റോ ഇത്തരത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമണങ്ങള്‍ അഴിച്ചുവിടരുതെന്ന തരത്തിലുള്ള തീരുമാനങ്ങള്‍ കൈകൊണ്ടിരുന്നു. എന്നാല്‍ അത്തരം നിര്‍ദേശങ്ങളെയെല്ലാം ലംഘിക്കുന്നതാണ് കോഴിക്കോട് നടന്ന സംഘര്‍ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: