കോടനാട്: പ്രാഥമികാരോഗ്യകേന്ദ്രം കുടുംബ ആരോഗ്യകേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള കോടനാട് ആരോഗ്യകേന്ദ്രം സന്ദര്‍ശിച്ചു. പഞ്ചായത്തിലെ ജനങ്ങള്‍ക്ക് ആരോഗ്യ പരിപോഷണപ്രവര്‍ത്തനങ്ങള്‍, പ്രതിരോധ രോഗചികിത്സാ പ്രവര്‍ത്തനങ്ങള്‍, പുനരധിവാസ സാന്ത്വനപ്രവര്‍ത്തനങ്ങള്‍ എന്നിവ കുടുംബ ആരോഗ്യകേന്ദ്രത്തിന്റെ ഭാഗമായി ഉണ്ടാകും. നിലവിലുള്ള ജീവനക്കാര്‍ക്കു പുറമെ ഒരു ഡോക്ടറെയും രണ്ടു സ്റ്റാഫ് നഴ്സിനെയും ഒരു ലാബ് ടെക്നീഷ്യനെയും അധികമായി നിയമിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 17ന് കുടുംബ ആരോഗ്യകേന്ദ്രമായി പ്രഖ്യാപിക്കുന്ന രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോള്‍ തങ്കപ്പന് അദ്ധ്യക്ഷയായി.
ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജാന്‍സി ജോര്‍ജ്, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സാബു പാത്തിക്കന്‍, വാര്‍ഡ് മെമ്പര്‍ മാരായ കൃഷ്ണകുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു അരവിന്ദ്, നാഷണല്‍ ഹെല്‍ത്ത് മിഷന് ഡിപിഎം ഡോ മാത്യൂസ് നമ്പേലി, മെഡിക്കല്‍ ഓഫീസര്‍ ഡോ. മേജര്‍ വിക്ടര്‍ ഫെര്‍ണാണ്ടസ് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: