കണ്ണൂര്‍: ഔദ്യോഗിക ഭാഷ പൂര്‍ണമായും മലയാളമാക്കുന്നതിനും ഭരണരംഗത്ത് മലയാളഭാഷയുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനുമുള്ള പദ്ധതികളുടെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങള്‍ക്ക് ആഗസ്ത് 10 വരെ അപേക്ഷിക്കാം. വിവിധ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വയംഭരണ, സഹകരണ, പൊതുമേഖലാ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കാണ് അവസരം.
ക്ലാസ് 1, 2, 3 വിഭാഗം ജീവനക്കാര്‍ക്കും ക്ലാസ് 3 വിഭാഗത്തിലെ ടൈപ്പിസ്റ്റ്, കംപ്യൂട്ടര്‍ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍ എന്നീ ജീവനക്കാര്‍ക്കും സംസ്ഥാനതല ഭരണഭാഷാ സേവന പുരസ്കാരങ്ങളും എല്ലാ വിഭാഗം ജീവനക്കാര്‍ക്കും സംസ്ഥാനതല ഗ്രന്ഥരചനാ പുരസ്കാരവും ക്ലാസ് 3 വിഭാഗക്കാര്‍ക്ക് ജില്ലാതല ഭരണഭാഷാ സേവന പുരസ്ക്കാരവുമാണ് നല്‍കുക.
സംസ്ഥാനതല വിജയികള്‍ക്ക് സത്സേവന രേഖ, ഫലകം എന്നിവയ്ക്കു പുറമെ ഒന്നാം സമ്മാനം 20,000 രൂപയും രണ്ടാം സമ്മാനം 10,000 രൂപയും ലഭിക്കും. ജില്ലാതല മല്‍സരങ്ങള്‍ക്ക് 10,000 രൂപയാണ് സമ്മാനം.
ഭരണഭാഷ പൂര്‍ണമായും മലയാളത്തിലാക്കുന്നതിന് സഹായകമായ മലയാളത്തില്‍ ചെയ്ത കഴിഞ്ഞ വര്‍ഷത്തെ എല്ലാവിധ ജോലികളും ഭരണഭാഷാ സേവന പുരസ്കാരത്തിന് പരിഗണിക്കും. ഔദ്യോഗികഭാഷ മലയാളമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് സഹായകമായ സ്വതന്ത്ര കൃതികള്‍ക്കാണ് ഗ്രന്ഥരചനാ പുരസ്കാരം നല്‍കുക. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥങ്ങളാണ് പുരസ്കാരത്തിന് സമര്‍പ്പിക്കേണ്ടത്. നേരത്തേ പുരസ്കാരം നേടിയവര്‍ മൂന്നു വര്‍ഷം കഴിഞ്ഞേ അപേക്ഷിക്കാവൂ.
നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ആഗസ്ത് 10ന് മുമ്പായി ഡെപ്യൂട്ടി സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ് അനക്സ്-1, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: