കോഴിക്കോട്: രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെ കണ്ണൂര്‍ മോഡല്‍ അക്രമം കാണിക്കുന്ന ജില്ലയിലെ സിപിഎം നേതൃത്വം ക്രിമിനലുകളുടെ കൈകളിലാണെന്ന് മുസ്ലിംലീഗ്.
കൊയിലാണ്ടി നന്തിയിലെ മുസ്ലിം ലീഗ് മൂടാടി പഞ്ചായത്ത് പ്രസിഡന്റ് സി.പി. കരിമിനെതിരെ നടന്ന അക്രമം ഇതിനുദാഹരണമാണെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ടി.പി. ചന്ദ്രശേഖരന് നേരെ നടന്ന അക്രമത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് സിപിഎം അക്രമങ്ങള്‍ക്ക് കോപ്പുകൂട്ടുന്നത്. ശരീരമാസകലം വെട്ടേറ്റ കരീം ഗുരുതരാവസ്ഥയിലാണ്. അക്രമം തടയാന്‍ ശ്രമിച്ച ഭാര്യക്കും പരിക്കേറ്റു. കലക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വ കക്ഷി യോഗ തീരുമാനം പോലും പ്രഹസനമാക്കിയാണ് ഭരണകക്ഷിയായ സിപിഎം സമാധാനാന്തരീക്ഷം തകര്‍ക്കുന്നത്. പോലീസ് നിഷ്ക്രിയവും പക്ഷപാതപരവുമായാണ് പെരുമാറുന്നത്.
അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ പ്രക്ഷോഭത്തിന് തയാറാകുമെന്ന് നേതാക്കള്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, എന്‍.സി. അബുബക്കര്‍, നജീബ് കാന്തപുരം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: