കോഴിക്കോട്: ആള്‍പ്പാര്‍പ്പില്ലാത്ത റെയില്‍വെ ക്വാര്‍ട്ടേഴ്സിനുള്ളില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. കൊണ്ടോട്ടി സ്വദേശിനിയായ അസ്മാബി (36)യുടേതാണ് മൃതദേഹമെന്ന് പോലീസ് സ്ഥിരീകരിച്ചു. മൃതദേഹത്തില്‍ നിന്നും ലഭിച്ച സാരി, വളകള്‍, മോതിരം എന്നിവ കണ്ടാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
കൊണ്ടോട്ടി സ്വദേശിനിയായിരുന്ന അസ്മാബി 15 വര്‍ഷങ്ങള്‍ക്കു മുമ്പ് വീടു വിട്ടിറങ്ങിയതാണ്. നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഇവര്‍ക്ക് കൃത്യമായ വാസസ്ഥലം ഇല്ലായിരുന്നു. അസ്മാബിക്കൊപ്പം നഗരത്തിലുണ്ടായിരുന്ന സ്ത്രീകളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കാണാതായ ആളുകളെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണമാണ് അസ്മാബിയില്‍ എത്തിച്ചേര്‍ന്നത്. കഴിഞ്ഞ പെരുന്നാളിന് നാലു ദിവസം മുമ്പാണ് അസ്മാബിയെക്കുറിച്ച് വിവരമില്ലാതായത്.
മൃതദേഹത്തിന് ഏകദേശം ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് അനുമാനിക്കുന്നത്. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുടെ അഭിപ്രായപ്രകാരം മരിച്ചയാള്‍ക്ക് 40നോടടുത്ത് പ്രായമുണ്ട്. എല്ലുകള്‍ക്കോ തലയോട്ടിക്കോ ക്ഷതങ്ങളൊന്നും സംഭവിച്ചിട്ടില്ല. വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടോ എന്നറിയാന്‍ ആന്തരികാവയവങ്ങള്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ടും ലഭിച്ചാല്‍ മാത്രമെ മരണകാരണം വ്യക്തമാകുകയുള്ളൂ. അസ്വാഭാവിക മരണത്തിന് ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അസ്മാബിയുടെ കൊണ്ടോട്ടിയിലുള്ള വീട്ടുകാരെ ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് പൊലീസ്.
ചൊവ്വാഴ്ചയാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. റെയില്‍വെ ട്രാക്ക് മെഷീന് സ്റ്റാഫ് റസ്റ്റ് റൂമിന്റെ പിറക് വശത്തുള്ള ഒറ്റമുറിയിലാണ് മൃതദേഹം കിടന്നിരുന്നത്. ചാക്കുകെട്ടുകളും മറ്റ് മാലിന്യങ്ങള്‍ക്കും മീതെയാണ് ഇതുണ്ടായിരുന്നത്. തലയോട്ടി വേര്‍പെട്ട നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിനു താഴേയ്ക്കും അരയ്ക്കു മുകളിലേക്കുമുള്ള കുറച്ചു ഭാഗങ്ങളില്‍ മാത്രമായിരുന്നു മാംസം ഉണ്ടായിരുന്നത്. മറ്റു ഭാഗങ്ങളില്‍ മാംസം അഴുകി എല്ലു മാത്രമായ നിലയിലായിരുന്നു. അടുത്തു തന്നെ നീളമുള്ള മുടിയും ധരിച്ചതായി കരുതുന്ന വസ്ത്ര ശകലങ്ങളും കണ്ടെത്തിയിരുന്നു. കെട്ടിടത്തില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് ആളുകള്‍ റെയില്‍വെ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വെ പൊലീസ് ടൗണ്‍പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. ടൗണ്‍ എസ്ഐ കെ. ഷിജുവിനാണ് അന്വേഷണ ചുമതല. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജി. ജയ്ദേവ്, അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ കെ.പി. അബ്ദുള്‍ റസാഖ്, കസബ സിഐ പ്രമോദ്, ആര്‍പിഎഫ് ഓഫീസര്‍ നിഷാന്ത് എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: