തിരുവനന്തപുരം: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹാച്ചറി വഴി സംസ്ഥാനത്ത് ഒരുകോടി കോഴിക്കുഞ്ഞുങ്ങളെ പ്രതിമാസം ഉത്പാദിപ്പിച്ച് കോഴി കര്‍ഷകര്‍ക്ക് നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഒരു മാസത്തിനുള്ളില്‍ 25-30 രൂപയ്ക്ക് കോഴിക്കുഞ്ഞുങ്ങളെ നല്‍കാനാകും. ഇതോടൊപ്പം കോഴിത്തീറ്റയും നല്‍കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
ഇറച്ചിക്കോഴി വില സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
മലബാറില്‍ പൊതുവെ ജീവനുള്ള കോഴി 87 രൂപയ്ക്കാണ് വില്‍ക്കുന്നത്. കെപ്കോ ഇറച്ചിക്കോഴിക്ക് നേരത്തേയുള്ള വിലയില്‍ നിന്ന് 15 ശതമാനം കുറച്ചു. തിരുവനന്തപുരത്തെയും കൊല്ലത്തെയും വ്യാപാരികളാണ് സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുന്നത്.
തമിഴ്നാട് ലോബിക്കൊപ്പം ചേര്‍ന്ന് ജനങ്ങളെ കൊള്ളയടിക്കുകയാണ് ഒരുകൂട്ടം വ്യാപാരികള്‍. എന്നാല്‍ മറ്റൊരു വിഭാഗം വ്യാപാരികള്‍ സര്‍ക്കാരിനൊപ്പമാണ്. ഇനി പ്രതികരിക്കേണ്ടത് ജനങ്ങളാണെന്നും ഐസക്ക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: