ഇടുക്കി: വണ്ടിപ്പെരിയാറില്‍ നായാട്ട് സംഘാംഗം വെടിയേറ്റ് മരിച്ച സംഭവത്തില്‍ മുഖ്യപ്രതി കാണാമറയത്ത് തന്നെ. വണ്ടിപ്പെരിയാര്‍ കാരയ്ക്കാട്ട് ജ്വല്ലറി ഉടമയും മുഖ്യപ്രതിയുമായ മാത്തച്ചന് ഇയാളുടെ ഭാര്യ എന്നിവരെയാണ് പിടികൂടാനുള്ളത്.
അമ്പത്തിയഞ്ചാംമൈല്‍ കല്ലൂര്‍പറമ്പില്‍ ഷാജി(48) യാണ് കഴിഞ്ഞ 2ന് രാത്രി 11 മണിയോടെ വെടിയേറ്റ് മരിച്ചത്. സംഭവത്തില്‍ മൂന്ന് പ്രതികളുണ്ടെങ്കിലും ഒരാളെ മാത്രമാണ് പിടികൂടാനായത്. കുമളി അട്ടപ്പള്ളം മങ്ങാട്ട്താഴത്ത് ബെന്നി(32) ആണ് കഴിഞ്ഞ 5 ന് പിടിയിലായത്.
കഴിഞ്ഞദിവസം കേസില്‍ പ്രതികളുപയോഗിച്ച വാഹനവും ആയുധവും കണ്ടെത്തിയതായും ഇവ പരിശോധിച്ച് വരുന്നതായും കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ കുമളി സിഐ പ്രദീപ്കുമാര്‍ പറഞ്ഞു. മാത്തച്ചന് ജില്ല വിട്ടതായും ഇയാളുടെ മൊബൈല്‍ സ്വിച്ച് ഓഫ് ആണെന്നും സിഐ പറഞ്ഞു. പ്രത്യേക സംഘം രൂപികരിച്ച് പ്രതിയെയും ഭാര്യയെയും കണ്ടെത്താനായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും അദ്ദേഹം പറഞ്ഞു.
മാത്തച്ചനൊപ്പം പാമ്പനാര്‍ രാജമുടിയ്ക്ക് സമീപത്തെ എസ്റ്റേറ്റിലാണ് ബെന്നിയും ഷാജിയും നായാട്ടിന് എത്തിയത്. ഷാജി വെടിയേറ്റ് മരിച്ചിട്ടും സംഭവം പുറം ലോകത്തെ അറിയിക്കാത്തതാണ് കേസില്‍ സംശയത്തിന് ഇടയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: