ഇരിട്ടി: ഗതാഗക്കുരുക്കിന്റെ പേരില്‍ ഇരിട്ടി പാലത്തിന് അപ്പുറത്തേക്കും കീഴൂരിലേക്കും ഓട്ടോറിക്ഷകള്‍ സര്‍വീസ് നടത്താത്തത് ജനത്തിന് ദുരിതമാകുന്നു. തലശേരി-വളവുപാറ റോഡ് വികസനത്തിന്റെയും കുത്തഴിഞ്ഞ ഗതാഗതപരിഷ്കാരത്തിന്റെയും ഭാഗമായി പലപ്പോഴും ഇരിട്ടി പാലത്തില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാറുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചില ഓട്ടോറിക്ഷകള്‍ ട്രിപ്പ് മുടക്കുന്നത്. പുറത്ത് നിന്ന് ടൗണിലെത്തുന്ന യാത്രക്കാര്‍ക്ക് ഇത് ദുരിതമാകുന്നു. സ്ത്രീകള്‍ ഉള്‍പെടെയുള്ളവരെ ഇത്തരത്തില്‍ ബുദ്ധിമുട്ടിക്കുന്നുണ്ട്. കഴിഞ്ഞദിവസം പയഞ്ചേരി മുക്കില്‍ നിന്നും തന്തോട്ടിലേക്ക് യാത്ര ചെയ്തയാളോട് ഇരിട്ടി പാലത്തിനപ്പുറത്തേക്ക് പോകില്ലെന്ന് ഓട്ടോറിക്ഷാ ഡ്രൈവര്‍ പറഞ്ഞു. പയഞ്ചേരി മുക്കില്‍ നിന്ന് തന്തോടേക്ക് എന്ന് പറഞ്ഞാണ് താന്‍ ഓട്ടോ വിളിച്ചതെന്ന് പറഞ്ഞപ്പോള്‍ പാലത്തിനടുത്തെത്തിയ ഓട്ടോ തിരികെ യാത്രക്കാരനെ കയറിയ പയഞ്ചേരി മുക്കില്‍ കൊണ്ടുപോയി ഇറക്കി വിടുകയാണുണ്ടായത്. ഇദ്ദേഹത്തിന്റെ പരാതി പ്രകാരം ഇരിട്ടി എസ്ഐ ഓട്ടോ കസ്റ്റഡിയിലെടുത്ത് ആയിരം രൂപ പിഴയീടാക്കി. ഇത്തരത്തില്‍ ധിക്കാരപരമായി പെരുമാറുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് എസ്ഐ പി.സി.സജ്ഞയ്കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: