ന്യൂദൽഹി: ദേശീയ പാതയോരത്തെ മദ്യശാലകൾക്കു ദൂരപരിധി നിർദേശിച്ച ഉത്തരവിൽ കേരളത്തിന് ഇളവില്ലെന്ന് സുപ്രീം കോടതി. ഹർജി കാലഹരണപ്പെട്ടതാണെന്നും കോടതി നിരീക്ഷിച്ചു. അതേസമയം ദൂരപരിധിയിൽ അരുണാചൽപ്രദേശിനും ആൻഡമാനും സുപ്രീം കോടതി ഇളവ് നൽകി.
ദേശീയ പാതയിൽനിന്നു മദ്യശാലകൾ മാറ്റി സ്ഥാപിക്കാൻ കേരളം ആവശ്യപ്പെട്ട മൂന്നു മാസത്തെ സമയപരിധി ഇനി കേരളത്തിന് നൽകേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി. ദേശീയ പാതയോരത്തെ മദ്യശാലകൾ മാറ്റി സ്ഥാപിക്കുവാൻ മൂന്നു മാസം സമയം കൂടി വേണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞ ഏപ്രിലിലായിരുന്നു കേരളം സുപ്രീം കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: