ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്ത മഴയിലും വെളളപ്പൊക്കത്തിലും അഞ്ചു മരണം. നദികളിലെയും തടാകങ്ങളിലെയും ജലനിരപ്പുയര്‍ന്നിട്ടുണ്ട്. തെഹ്രി തടാകം, കോസി, സുവാല്‍ എന്നീ നദികളുടെയും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ചമോലി, രുദ്രപ്രയാഗ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
റോഡ് ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് ഋഷികേശ്-ചമ്പ റൂട്ടില്‍ ഗതാഗതം നിര്‍ത്തിവെച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് പോകണമെന്നും, ഉത്തരാഖണ്ഡിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. മഴ വെളളിയാഴ്ച വരെ നീണ്ടുനില്‍ക്കുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ അറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: