കണ്ണൂര്‍: മലയാള സിനിമയെ ക്രിമിനല്‍വല്‍ക്കരിക്കാന്‍ നേതൃത്വം കൊടുത്ത നടന് ദിലീപിന്റെ അറസ്റ്റ് സ്ത്രീ ത്വത്തെ അപമാനിച്ചതിനുള്ള ശിക്ഷയാണെന്ന് മഹിളാമോര്‍ച്ച ജില്ലാ അധ്യക്ഷ എന്‍.രതി പ്രസ്ഥാവനയില്‍ പറഞ്ഞു. വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ എന്തും ചെയ്യുമെന്ന നിലപാടാണ് ദിലീപിന്റെ പ്രവൃത്തിയിലൂടെ പുറത്ത് വന്നത്. കലാകാരന്മാരുടെ കൂട്ടായ്മയായ സിനിമാ സംഘടനകളെ അധോലോക കൂട്ടായ്മയായി മാറ്റാനാണ് ദിലീപ് ശ്രമിച്ചത്. ദിലീപിനെ ന്യായീകരിക്കാന്‍ പീഡനത്തിനിരയായ നടിയെ തള്ളിപ്പറയാനാണ് ഇടത് ജനപ്രതിനിധികളായ ഇന്നസെന്റ് എംപിയും എംഎല്‍എമാരായ മുകേഷും ഗണേഷ്കുമാറും ശ്രമിച്ചത്. സ്ത്രീ സമൂഹത്തെ അവഹേളിച്ച ജനപ്രതിനിധികള്‍ തങ്ങളുടെ സ്ഥാനം രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണമെന്നും രതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: