ചക്ക വിഭവങ്ങളുടെ
പ്രദര്‍ശനം ശ്രദ്ധേയമായി
മട്ടന്നൂര്‍: ഉന്നത പഠിതാക്കള്‍ക്കുള്ള അനുമോദന ചടങ്ങില്‍ രുചികരമായ ചക്ക വിഭവങ്ങളൊരുക്കി കാഞ്ഞിലേരി വെസ്റ്റ് എല്‍പി സ്കൂള്‍ ചക്കമസാല, ചമിണി അച്ചാര്‍, ജാക്ക് ഫ്രൂട്ട്, മില്‍ക്ക് ഷെയ്ക്ക്, ചക്കക്കുരു ഉപ്പുമാവ്, ചക്കക്കുരു ബോണ്ട, ചക്ക ബിരിയാണി, ചമിണി തോരന്‍, ചക്കപച്ചടി, ചക്കപ്പഴം പൊരി തുടങ്ങി അറുപത് തരം വിഭവങ്ങള്‍ ഒരുക്കിയാണ് സ്കൂളില്‍ പ്രദര്‍ശനം സംഘടിപ്പിച്ചത്. പ്ലാവില ഉപയോഗിച്ച് കവാടവും ഒരുക്കി. അനുസ്മരണ ചടങ്ങ് മാലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.അശോകന് ഉദ്ഘാടം ചെയ്തു. എ.ജയരാജന് അധ്യക്ഷത വഹിച്ചു, എഇഒ എ.പി.അംബിക, വി.മഹ്റൂഫ്, സി.ശാന്ത, കെ.സുഷമ, മാസ്റ്റര്‍ സൂര്യതേജ്, എ.രസ്ന, എന്‍.വി.ഷഫീക്ക് അലി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: