കണ്ണൂര്‍: സൂപ്രീം കോടതി നിര്‍ദ്ദേശപ്രകാരമുള്ള ശമ്പള വര്ദ്ദനവാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം കൂടുതല്‍ ആശുപത്രികളിലേക്ക് വ്യാപിച്ചതോടെ ആശുത്രികളുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി. ജില്ലയിലെ അഞ്ച് ആശുപത്രികളിലായിരുന്നു ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. ഇന്നലെ മുതല്‍ കണ്ണൂരിലെ അശോക, കിംസ്റ്റ് പയ്യന്നൂരിലെ സബ, അനാമയ എന്നീ ആശുപത്രികള്‍ക്ക് മുന്പില് കൂടി നഴ്സുമാര്‍ സമരം ആരംഭിച്ചു. കണ്ണൂര്‍ ജില്ലക്ക് പുറമെ കാസര്‍കോട് ജില്ലയിലെ പന്ത്രണ്ട് ആശുപത്രികള്‍ക്ക് മുന്‍പിലും നഴ്സുമാര്‍ സമരം ആരംഭിച്ചിട്ടുണ്ട്. നഴ്സുമാര്‍ക്ക് ന്യായമായ ശമ്പള വര്‍ദ്ധനവ് അനുവദിച്ചില്ലെങ്കില്‍ വരും നാളുകളില്‍ സമരം ശക്തമാക്കുമെന്നാണ് ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് ഭാരവാഹികള്‍ വ്യക്തമാക്കുന്നത്.
ന്യായമായ ആവശ്യങ്ങളുന്നയിച്ച് നഴ്സുമാര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരാത്തതില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. അടിസ്ഥാന സൗകര്യമോ ന്യായമായ വേതനമോ ലഭിക്കാതെ ജോലി ചെയ്യുന്ന നഴ്സുമാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ സ്വകാര്യ ആശുപത്രികളുടെ വക്താക്കളായി സര്‍ക്കാര്‍ മാറുകയാണ്. നഴ്സുമാര്‍ക്ക് അടിസ്ഥാന ശമ്പളം നല്‍കണമെന്ന് സുപ്രീം കോടതി തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടും സ്വകാര്യ ആശുപത്രികള്‍ അത് നല്കാന് തയ്യാറാകാത്ത സാഹചര്യത്തിലാണ് നഴ്സുമാര്‍ സമരം ആരംഭിച്ചത്.
എബിവിപി കലക്ടറേറ്റ് മാര്‍ച്ച് ഇന്ന്
കണ്ണൂര്‍: കെടിയു വിദ്യാര്‍ത്ഥികളോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കുക, മെഡിക്കല്‍ ഫീസ് വര്‍ദ്ധനവ് സര്‍ക്കാര്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് എബിവിപി കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തും. രാവിലെ 10 മണിക്ക് കണ്ണൂര്‍ പഴയ ബസ്സ്റ്റാന്റ് പരിസരത്ത് നിന്നുമാണ് മാര്‍ച്ച് ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: