മട്ടന്നൂര്‍: മടന്നൂര്‍ സംഗീത സഭയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി നെയ്വേലി ശ്രീ സന്താനഗോപാലം മട്ടന്നൂര്‍ ലയണ്‍സ് ഹാളില്‍ സംഗീത കച്ചേരി നടത്തി. ആര്.സ്വാമനാഥന് വയലിനും തിരുവനന്തപുരം ആര്.വൈദ്യനാഥന് മൃദംഗവും പയ്യന്നൂര്‍ ഗോവിന്ദപ്രസാദ് മുഖര് ശംഖും കോവൈ സുരേഷ് ഘടവും വായിച്ചു. കച്ചേരിക്ക് മുമ്പ് നടന്ന തബല ലയ വിന്യാസത്തിന് അര്ജുന് ടി. നമ്പ്യാര്‍, സിദ്ധാര്‍ത്ഥ് അജിത്ത്, ദേവകൃഷ്ണന്‍, കൃഷ്ണരാജ്, അരവിന്ദ് ശങ്കര്‍, നികേത് എന്നിവര്‍ നേതൃത്വം നല്കി.
സീറ്റുകള്‍ ഒഴിവ്
മട്ടന്നൂര്‍: മട്ടന്നൂര്‍ ഗവ.പോളിടെക്നിക്ക് കോളേജില്‍ പ്രവര്‍ത്തിക്കുന്ന കണ്ടിന്യൂയിംഗ് എഡ്യുക്കേഷന്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ ആ മാസം ആരംഭിച്ച മൂന്ന് മാസം ദൈര്‍ഘ്യമുള്ള കമ്പ്യൂട്ടറൈസ്ഡ് ഡിഫാന്ഷ്യല് അക്കൗണ്ടിംഗ്, ഡിടിപി, എംഎസ് ഓഫീസ് വിത്ത് ഇന്റര്‍നെറ്റ് എന്നീ കോഴ്സുകളിലേക്കും പത്ത് മാസം ദൈര്‍ഘ്യമുള്ള ഇലക്ട്രിക്കല്‍ വയര്‍മെന്‍ കോഴ്സിലെ ഒഴിവുള്ള ഏതാനും സീറ്റിലേക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും വിശദവിവരങ്ങളും പോളിടെക്നിക്ക് കോളേജില്‍ പ്രവര്‍ത്തിക്കുന്ന കണ്ടിന്യൂയിംഗ് എഡ്യുക്കേഷന്‍ സെല്ലില്‍ നിന്നും ലഭ്യമാണ്. ഫോണ്‍: 0490 22471685.
പ്രതികരിക്കാൻ ഇവിടെ എഴുതുക: