ചെറുപുഴ: ശാപമോക്ഷം കാത്ത് ആശുപത്രി കെട്ടിടം. ചെറുപുഴ പഞ്ചായത്തിലെ ഗോക്കടവില്‍ ഗവണ്മെന്റ് ആയുര്‍വേദ ആശുപത്രി കെട്ടിടം പണി പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രവര്‍ത്തനം ആരംഭിക്കുന്നില്ല. ഭരണ സംവിധാനത്തിന്റെ ചുവപ്പ് നാടയില്‍ കുരുങ്ങി കെട്ടിടത്തിന്റെ ഉദ്ഘാടനം വൈകുമ്പോള്‍ കെട്ടിടം കാട് കയറി നശിക്കുന്നു. പുതിയ കെട്ടിടത്തില്‍ സൗകര്യങ്ങള്‍ ഉണ്ടായിട്ടും പ്രാപ്പോയില്‍ ടൗണിലുള്ള വാടക കെട്ടിടത്തിലാണ് ഇപ്പോള്‍ ആശുപത്രി പ്രവര്‍ത്തിച്ചു വരുന്നത്. പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും 2015-16 വര്‍ഷത്തില്‍ പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഇതുകൂടാതെ കുടിവെള്ളത്തിനായി അയ്യായിരം രൂപയും, വൈദ്യുതീകരണത്തിനായി ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയും അനുവദിച്ചിരുന്നു. സാങ്കേതികമായ പല കാരണങ്ങള്‍ പറഞ്ഞാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നീണ്ടു പോകുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആവശ്യത്തിന് ഫണ്ട് അനുവദിച്ചിട്ടും സമയബന്ധിതമായി ചെയ്യേണ്ട പ്രവൃത്തികള്‍ ചെയ്യാതെ ആശുപത്രി ഉദ്ഘാടനം നീട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: