കല്‍പ്പറ്റ: ജില്ലയില്‍ മോട്ടോര്‍വാഹന വകുപ്പ് മണ്‍സൂണ്‍ വാഹന പരിശോധന കര്‍ശനമാക്കി. ഒരാഴ്ചക്കിടയില്‍ റോഡ് നിയമങ്ങള്‍ ലംഘിച്ച നാലുപേരുടെ ലൈസന്‍സ് റദ്ദുചെയ്തു. റോഡപകടങ്ങളും അതു വഴിയുള്ള മരണങ്ങളും കുറച്ചുകൊണ്ടുവരാനുള്ള ഊര്‍ജ്ജിത ശ്രമങ്ങളാണ് മോട്ടോര്‍ വാഹനവകുപ്പ് ഊര്‍ജ്ജിതപ്പെടുത്തുന്നത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നപടികള്‍ ശക്തമാക്കി. തുടര്‍ പരിശോധനകള്‍ അടുത്ത ദിവസങ്ങളില്‍ പ്രധാന പോയിന്റുകളിലെല്ലാമുണ്ടാകും.
അപകടകരമായ, അമിത വേഗത, അമിത ഭാരം, ഭാരവാഹനങ്ങളില്‍ യാത്രക്കാരെ കൊണ്ടുപോകല്‍, മദ്യപിച്ച് വാഹനമോടിക്കല്‍, മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിക്കുക, ട്രാഫിക് സിഗ്നല്‍ ലംഘിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: