ഉച്ചയുറക്കം പകലുറക്കം എന്നൊക്ക പറയുന്നതുമാത്രമല്ല,ഉള്ളതാണ്. അത്തരക്കാര്‍ പക്ഷേ അവരവരുടെ വീട്ടില്‍ തന്നെയാണ് ഇമ്മാതിരി ഉറക്കങ്ങളൊക്കെ നടത്തുന്നത്. എന്നാല്‍ ഭിക്ഷക്കാര്‍ക്കും ചുമ്മാപണിയില്ലാതെ നടക്കുന്നവര്‍ക്കും സര്‍ക്കാര്‍ ചെലവില്‍ സുഖമായുറങ്ങാം എന്നവസ്ഥയാണിപ്പോള് ഉള്ളതെന്നു തോന്നുന്നു.
യാത്രക്കാര്‍ക്ക് പണം മടക്കി സര്‍ക്കാര്‍ പണിത ബസ് സ്റ്റോപ്പുകളിലും ബോട്ട് ജെട്ടികളിലുമുള്ള ഇരിപ്പിടങ്ങള്‍ കൈയേറിയിരിക്കുന്നത് ഇത്തരക്കാരാണ്. കെ.എസ്.ആര്.ടി.സി, സ്വകാര്യ ബസ് സ്റ്റാന്റുകളിലും ഇതു പതിവു കാഴ്ചയാണ്. ചിലര്‍ രാത്രികാലങ്ങളില്‍ താവളമാക്കുന്നത് ഇങ്ങനെയുള്ള ഇടങ്ങളിലാണ്. ഇവരില്‍ ലഹരിക്കടിമകളും മോഷ്ടാക്കളും സാമൂഹ്യ ദ്രോഹികളും വരെ കണ്ടെന്നുവരാം. യാത്രക്കാര്‍ക്കും മറ്റും ഇവരില്‍നിന്നും ചിലപ്പോഴൊക്കെ ഉപദ്രവം ഉണ്ടായതായും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.
എന്തായാലും സര്‍ക്കാര്‍ ചെലവില്‍ കിടന്നുറങ്ങിയും മറ്റും ഇത്തരക്കാര്‍ പൊതുജനത്തിനു ഉപദ്രവമുണ്ടാക്കുന്നതു ശരിയല്ല. ബോധവല്‍ക്കരണം കൊണ്ടോ സാരോപദേശംകൊണ്ടോ തീരുന്ന പ്രശ്നമല്ലിത്. അധികൃതരുടെ കര്‍ശനമായ നടപടികളിലൂടെ മാത്രമേ ഇതവസാനിപ്പിക്കാന്‍ പറ്റൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: