മുംബൈ: ഹൈബ്രിഡ് കാറുകള്‍ക്ക് ഉയര്‍ന്ന ജിഎസ്ടി നിരക്കേര്പ്പെടുത്തിയതിനെ തുടര്‍ന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സ്കോര്‍പിയോ ഹൈബ്രിഡിന്റെ നിര്‍മ്മാണം നിര്‍ത്തി. ഈ മാസം ഒന്നു മുതല്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് 43 ശതമാനം നികുതിയായതോടെ സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിളായ (എസ്യുവി) സ്കോര്‍പിയോയുടെ ഉത്പാദനം നിര്‍ത്തുകയായിരുന്നു.
മൈല്‍ഡ് ഹൈബ്രിഡ് വിഭാഗത്തിലായിരുന്നു പുതിയ സ്കോര്‍പിയോ നിരത്തിലെത്താനിരുന്നത്.
നികുതി കുറച്ചാല്‍ ഫുള്ളി ഹൈബ്രിഡ്, മൈല്‍ഡ് ഹൈബ്രിഡ് വാഹനങ്ങള്‍ ഇറക്കാന്‍ കമ്പനി തയാറാണെന്ന് മാനേജിംഗ് ഡയറക്ടര്‍ പവന് ഗോയങ്ക പറഞ്ഞു. ജിഎസ്ടി നടപ്പിലായതോടെ 28 ശതമാനം നികുതിക്കൊപ്പം 15 ശതമാനം സെസും ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വലിയ ആഡംബര വാഹനങ്ങള്‍ക്കും എസ്യുവി പോലുള്ളവയ്ക്കും ഒരേ രീതിയിലാണ് ജിഎസ്ടി നിരക്ക്. ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍ ഹൈബ്രിഡ് വാഹനങ്ങളുടെ അവതരണം നിര്‍ത്തിവച്ചു. കമ്പനിയുടെ ഹൈബ്രിഡ് വാഹനമായ കാമ്രിയുടെ വില അഞ്ചു ലക്ഷം രൂപ വരെയാണ് വര്‍ധിച്ചത്. രാജ്യത്തെ ഏറ്റവും വലിയ വാഹനനിര്‍മാതാക്കളായ മാരുതി സുസുകി ഇന്ത്യയുടെ ഹൈബ്രിഡ് കാറുകള്‍ക്ക് ഒരു ലക്ഷം രൂപ വരെയാണു ജിഎസ്ടി മൂലം വില വര്‍ധിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: