കാസര്‍കോട്: ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ കന്നട ഭാഷാ പരിശീലന പരിപാടി ആരംഭിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായുള്ള പരിപാടി ആഗസ്ത് ഒന്നിന് ലൈബ്രറി ഹാളില്‍ ആരംഭിക്കും. താല്പര്യമുള്ളവര്ക്ക് ജില്ലാ സാക്ഷരതാ മിഷന് ഓഫീസുമായി നേരിട്ടോ 04994 255507 നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ഹര്‍ഷദ് വൊര്‍ക്കാടി സാക്ഷരതാ മിഷന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട സംഘാടക സമിതി രൂപീകരണ യോഗം 18ന് 11 മണിക്ക് ചെര്‍ക്കള പഞ്ചായത്തില്‍ ചേരും.
ഹയര്‍സെക്കന്ററി കന്നടവിഭാഗം തുല്യതയുടെ പാഠപുസ്തകശാല ജൂലൈ എട്ട്, ഒന്‍പത് തീയതികളില്‍ ജില്ലാ പഞ്ചായത്ത് അനക്സ് ഹാളില്‍ നടക്കും.
ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലിം, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജാനകി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുഗതന് ഇ.വി, ഡയറ്റ് പ്രിന്‍സിപ്പാള്‍ ജെ.എം.രാമനാഥ്, സാക്ഷരതാ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ വി.വി.ശ്യാംലാല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: