കാഞ്ഞങ്ങാട്: ഭാരതീയജനത ന്യൂനപക്ഷമോര്‍ച്ച ജില്ല കണ്വെന്ഷന് 10ന് കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് മാരാര്‍ജി ഭവനില്‍ നടക്കും. ഉച്ചയ്ക്ക് 2.30ന് നടക്കുന്ന കണ്വെന്ഷന് ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജിജോസഫ് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന ജന.സെക്രട്ടറിമാരായ കെ.സി.സുലൈന്മാന്, സി.പി.സെബാസ്റ്റ്യന്‍, ബിജെപി ജില്ല പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, ജന.സെക്രട്ടറി എ.വേലായുധന് തുടങ്ങിയവര്‍ സംബന്ധിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ന്യൂനപക്ഷമോര്‍ച്ച ജില്ല പ്രസിഡന്റ് കെ.വി.മാത്യു, ജനറല്‍ സെക്രട്ടറിമാരായ കെ.എ.ഷാഫി, ജിബോയി അഗസ്റ്റിന്, ഖജാന്‍ജി ജോണ്‍ വര്‍ഗീസ്, തൃക്കിപ്പൂര് മണ്ഡലം പ്രസിഡന്റ് കെ.പി.മൂസ, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് റോയി ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: