കാഞ്ഞങ്ങാട്: പണിതീര്‍ന്ന് മാസം മൂന്ന് തികയുന്നതിന് മുമ്പേ കെഎസ്ടിപി റോഡില്‍ കുഴി പിറന്നു. പുതിയകോട്ട-അലാമിപ്പള്ളി സംസ്ഥാന കെഎസ്ടിപി പാതയില്‍ ലിറ്റില്‍ഫഌവര്‍ ഹയര്‍സെക്കണ്ടറി സ്കൂളിന് അല്‍പ്പം താഴെ ഹോട്ടലിന് മുന്‍വശമാണ് റോഡില്‍ കുഴി പ്രത്യക്ഷപ്പെട്ടത്.
ലോക ബാങ്കിന്റെ സഹായത്തോടെ നിര്‍മ്മിക്കുന്ന റോഡ് തകരാന്‍ പാടില്ല എന്നിരിക്കെയാണ് കാഞ്ഞങ്ങാട്ട് നിര്‍മ്മാണം കഴിഞ്ഞ് മൂന്നു മാസം തികയുന്നതിന് മുമ്പേ റോഡില്‍ കുഴികള്‍ രൂപപ്പെട്ടത്. കെഎസ്ടിപി റോഡ് നിര്‍മ്മാണം അശാസ്ത്രീയമാണെന്ന് അപകടങ്ങള്‍ തുടര്ക്കഥയാണെന്നുമുള്ള പരാതികള്‍ വ്യാപകമാണ്. റോഡരികില്‍ ഓവുചാലുകളും മധ്യത്തില്‍ പൂന്തോട്ടവും പൊന്വെളിച്ചവുമൊക്കെ കരാറില്‍ എഴുതിവെച്ചുവെങ്കിലും ഇതൊന്നും യാഥാര്‍ത്ഥ്യമായില്ല. റോഡ് നിര്‍മ്മാണം വഴിപാടായി മാറിയെന്ന ആക്ഷേപവും ശക്തമാണ്. കോട്ടച്ചേരി- തെക്കുപുറം ഭാഗങ്ങളില്‍ കെഎസ്ടിപി റോഡ് പുഴകളായി മാറിയെങ്കിലും ഇതുവരെയും പരിഹാരമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: