മാനന്തവാടി : മാനന്തവാടിയിലെ ചുമട്ട് തൊഴിലാളി പണിമുടക്കിന് താല്കാലികപരിഹാരം. തൊഴിലാളി ക്ഷേമബോര്‍ഡ് ഓഫീസില്‍ ഇന്നലെ രാവിലെ ചേര്‍ന്ന അടിയന്തിര യോഗത്തിലാണ് പണിമുടക്ക് പിന്‍വലിക്കാന്‍ തീരുമാനമായത്. ജൂലൈ പത്തിന് എല്ലാ ട്രേഡ് യൂണിയനുകളുടേയും സംയുക്ത യോഗം ചേരുന്നതുവരെ പാണ്ടിക്കടവില്‍ നിലവിലുള്ള അവസ്ഥ തുടരാനാണ് ചര്‍ച്ചയില്‍ തീരുമാനമായത്.
ഇന്നലത്തെ യോഗത്തില്‍ ജില്ലാ ഡപ്യൂട്ടി ലേബര്‍ ഓഫീസര്‍ കെ.സുരേഷ്, അസി.ലേബര്‍ ഓഫീസര്‍ കെ.കെ.വിനയന്, കെ.മാധവന്, വിവിധ സംഘടനാപ്രതിനിധികളായ പി.കെ.മൊയ്തീന്, ഇ.ജെ.ബാബു, പി.പ്രസന്നകമാര്‍, പി.വാസു, കെ.മുഹമ്മദ് ആസിഫ്, വി.കെ.തുളസീദാസ്, വി.വി. ബേബി, സി.കുഞ്ഞബ്ദുള്ള, പി.വി.മഹേഷ്, കെ.ഉസ്മാന്, എം.വി.സുരേന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
എടവക പാണ്ടിക്കടവിലെ കയറ്റിറക്ക് പ്രശ്നവുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞദിവസം മാനന്തവാടി ടൗണില്‍ സംയുക്ത ചുമട്ട്തൊഴിലാളിയൂണിയന്റെ നേതൃത്വത്തില്‍ അനിശ്ചികാലപണിമുടക്ക് അരംഭിച്ചത്. പാണ്ടിക്കടവില്‍ ഒരു വിഭാഗം പ്രാദേശിക തൊഴിലാളികള്‍ നിയമപരമല്ലാതെ അതിക്രമിച്ച് തൊഴിലെടുക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.
എടവക പാണ്ടിക്കടവിലെ വ്യാപാര സ്ഥാപനത്തില്‍നിന്നും ലോഡ് ഇറക്കുന്നതും കയറ്റുന്നതും മാനന്തവാടി ടൗണിലെ ചുമട്ടുതൊഴിലാളികളാണ്. എന്നാല്‍ പതിവിന് വിപരീതമായി പ്രദേശവാസികളായ തൊഴിലാളികള്‍ ലോഡ് കയറ്റാന്‍ തുടങ്ങിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
സംഘര്‍ഷത്തെ തുടര്‍ന്ന് കല്‍പ്പറ്റയില്‍ നടന്ന ചര്‍ച്ചയില്‍ ഇരു വിഭാഗങ്ങളും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതോടെ മാനന്തവാടി ടൗണില്‍ സംയുക്ത ചുമട്ട് തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ അനിശ്ചിതകാല പണിമുടക്ക് അരംഭിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: