മാനന്തവാടി : വരയാല്‍ രാമഗിരി എസ്റ്റേറ്റില്‍ അനധികൃത മരംമുറി നിര്‍ത്തിവയ്ക്കാന്‍ റവന്യൂവകുപ്പിന്റെ ഉത്തരവ്. നിരോധനം നിലനില്‍ക്കെ തോട്ടത്തില്‍നിന്നും വന്‍തോതില്‍ മരം മുറിച്ച് കടത്തുന്നത് സംബന്ധിച്ച് ജന്മഭൂമി ഇന്നലെ വാര്‍ത്ത നല്‍കിയിരുന്നു. വനംവകുപ്പിന്റെ നടപടിയും അടുത്തദിവങ്ങളില് ഉണ്ടായേക്കും. പേരിയ വില്ലേജിലെ റിസര്‍വ്വേ നമ്പറിലെ 176/2 എ/2 എ / 3 എ/2എ 1 ല്‍പ്പെട്ട വരയാല്‍ രാമഗിരി കാപ്പി എസ്റ്റേറ്റിലെ വന്‍തോതിലുള്ള മരംമുറി നിര്‍ത്തിവയ്ക്കാന്‍ മാനന്തവാടി തഹസില്‍ദാര്‍ ഉത്തരവ് നല്‍കിയത്.
2005 ലെ വനേതര പ്രദേശങ്ങളിലെ വൃക്ഷം വളര്‍ത്തല്‍ പ്രോത്സാഹന ആക്ട് പ്രകാരം നോട്ടിഫൈഡ് ചെയ്ത ഭൂമിയില്‍ നിന്നാണ് മരങ്ങള്‍ മുറിച്ചുകടത്തുന്നത്. ഉണങ്ങിയതും കേടായതുമായ മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള ഉത്തരവിന്റെ മറവില്‍ വനംവകുപ്പിന്റെ ഒത്താശയോടെ നിരോധിതമേഖലയില്നിന്നും മരംമുറിച്ചുകടത്തി യിരുന്നത്. കാപ്പി രജിസ്ട്രേഷന്നിലവിലുള്ള എസ്റ്റേറ്റില്‍ മരം മുറിക്കുന്നതിന് റവന്യൂ വകുപ്പില്‍ നിന്നും അനുമതി വാങ്ങിയിരുന്നില്ല. മരംമുറി വാര്‍ത്താ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മാനന്തവാടി തഹസില്‍ദാര്‍ നടപടിയെടുത്തത്. 2016ല്‍ ജൂണ്‍ മാസം അഞ്ച് ആഞ്ഞിലി മരങ്ങള്‍ മുറിക്കുന്നതിന് പേരിയ റെയിഞ്ച് ഓഫിസര്‍ നിയമവിരുദ്ധമായി അനുമതി നല്‍കിയിരുന്നു. വിണ്ടും കഴിഞ്ഞ ജൂണ്‍മാസം ഒ ന്പതിന് 58 മരങ്ങള്‍ മുറിക്കുന്നതിന് അനുമതിനല്‍കിയത്. മരം മുറിക്കുന്നതിന് അനുമതി നല്‍കുന്നതിന് മുമ്പ് ‘ഭൂമിയുടെ സ്ഥിതിയെ സംബന്ധിച്ച് ഒരു വിവരങ്ങളും റവന്യൂ വകുപ്പില്‍ നിന്നും ആരായാതെ ഡെപ്യൂട്ടി റെയിഞ്ചറുടെ അന്വേഷണത്തിന്റെ മറവില്‍ മരം മുറിക്കുന്നതിന് വനം വകുപ്പിലെ പേരിയ റെയ്ഞ്ചര്‍ ഉത്തരവ് നല്‍കുകയായിരുന്നു. റെയിഞ്ച് ഓഫീസര്‍ കഴിഞ്ഞ 30 തിന് സര്‍വിസില്‍ നിന്ന് വിരമികുകയും ചെയ്തു. തോട്ടം ഭൂമിയായതുകൊണ്ട് റവന്യൂ ഡിവിഷണല്‍ ഓഫിസില്‍ നിന്ന് അനുമതിയും കോഫി ബോര്‍ഡ് ലെയ്സണ്‍ ഓഫിസറുടെ അനുമതിയും മരം മുറിക്കുന്നതിന് ആവശ്യമാണ്. ഇത് ഇല്ലാതെയാണ് മരംമുറിക്ക് അനുമതി നല്‍കിയിരിക്കുന്നത്. സെക്ഷന്‍ 5 പ്രകാരം നോട്ടിഫൈ ചെയ്ത ഭൂമിയല്ലന്നാണ് വനം വകുപ്പ് മരം മുറിയ്ക്കുന്നതിന് നല്കിയ അനുമതിയില്‍ പറയുന്നത്. പേരിയ വില്ലേജ് സെക്ഷന്‍ 5 ല്‍ പ്പെട്ട ഭൂമിയാണന്നും ഇവിടെ മരം മുറിക്ക് നിയന്ത്രണം നിലവിലുെണ്ടന്ന് റവന്യൂ വകുപ്പിന്റെ നിലപാട്. ഇതെല്ലം മറച്ചുവെച്ച് മരം മുറിക്ക് അനുമതി നല്‍കിയതിന് പിന്നില്‍ വന്‍ അഴിമതി നടന്നതായും സൂചനയുണ്ട്. മുറിച്ച മരം കൊണ്ടു പോകന്‍ പാടില്ലെന്നും തഹ സില്‍ദാര്‍ നല്കിയ ഉത്തരവില്‍ വ്യക്തമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: