കാസര്‍കോട്: കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് ഈ വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരായ അംഗങ്ങള്‍ 2017 മാര്‍ച്ചില്‍ ചുരുങ്ങിയത് 12 മാസത്തെഅംഗത്വം പൂര്‍ത്തീകരിക്കണം.
2017 മാര്‍ച്ചില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്ക്കൂളുകളില്‍ നിന്നും എസ്എസ്എല്‍സി, ടിഎച്ച് എല്‍സി പരീക്ഷകളില്‍ സി പ്ലസില്‍ കുറയാത്ത ഗ്രേഡ് നേടിയ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്ക് അപേക്ഷിക്കാം. നിശ്ചിതഫോറത്തിലുള്ള അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ക്ഷേമനിധി പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ കാഞ്ഞങ്ങാടുള്ള കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ 15ന് മൂന്നുമണിക്കകം കിട്ടണം. ഫോണ്‍ 04672-207731.
പ്രതികരിക്കാൻ ഇവിടെ എഴുതുക: