കാഞ്ഞങ്ങാട്: കുംണ്ടകുഴി ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വിദ്യാര്‍ത്ഥികളില്‍ ഇംഗ്ലീഷ് മീഡിയം പ്രവേശന സമയത്ത് അനധികൃതമായി ഫീസ് ഈടാക്കിയ പിടിഎയുടെ നടപടി പ്രതിഷേധാര്‍ഹമെന്ന് എബിവിപി ജില്ലാ ജോയിന്റ് കണ്‍വീനര്‍ സനു പറക്ലായി പറഞ്ഞു. കേരളം മുഴുവന്‍ പൊതുവിദ്യാഭ്യാസ സംരക്ഷണമെന്ന പേരില്‍ കൊട്ടിഘോഷിച്ചു കവലപ്രസംഗം നടത്തുന്ന സിപിഎം അവരുടെ നിയന്ത്രണത്തിലുള്ള പിടിഎയുടെ മറവില്‍ സാധരണക്കാരായ വിദ്യാര്‍ത്ഥികളില്‍ നിന്നും ഭീമമായ തുക ഈടാക്കിയ നടപടിയിലൂടെ പൊതു വിദ്യാഭ്യാസ സംരക്ഷണമെന്ന പേരില്‍ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രഹസനമാണെന്ന് വ്യക്തമായിരിക്കുകയാണ്. ഒരു പൊതു വിദ്യാഭ്യാസ സ്ഥാപനത്തെ കച്ചവടസ്ഥാപനമാക്കിയ നടപടിയില്‍ പാര്‍ട്ടി നേതൃത്വവും എസ്എഫ്ഐയും നിലപാട് വ്യക്തമാക്കണമെന്ന് സനു കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: