കാസര്‍കോട്: കാസര്‍കോട് നഗരസഭ 36 വാര്‍ഡ് ഉപതെരെഞ്ഞെടുപ്പില്‍ ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ച് തൊരോട്ടം നടത്താന്‍ ബിജെപി. ഇരുമുന്നണികളുടേയും സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുമ്പോഴേക്കും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മഹിളമോര്‍ച്ചയുടെ സജീവ പ്രവര്‍ത്തകയായ സരള പ്രചരണ രംഗത്ത് വളെരെയധികം മുന്നോട്ട് പോയി കഴിഞ്ഞു. നാട്ടുകാര്‍ക്ക് സുപരിചിതയായ സരളയെ വോട്ടര്‍മാര്‍ക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യം വരുന്നില്ലെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത്. ഈ വാര്‍ഡില്‍ നിന്ന് ബിജെപി കൗണ്‍സിലറായി വിജയിച്ച പ്രേമയുടെ നിര്യണത്തെ തുടര്‍ന്നാണ് ഉപതെരെഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
യുഡിഎഫ് സിറ്റിംഗ് സീറ്റായ ഈ വാര്‍ഡില്‍ 638 വോട്ട് നേടിയാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായിരുന്ന പ്രേമ വിജയക്കൊടി പാറിച്ചത്. സ്ഥിരം സീറ്റ് നഷ്ടമായത് യുഡിഎഫ് കേന്ദ്രങ്ങളെ അന്ന് ഞെട്ടിച്ചിരുന്നു. യുഡിഎഫിനോടപ്പം നാമ മാത്രമായ വോട്ടുള്ള സിപിഎം സ്ഥാനാര്‍ത്ഥിയും മത്സര രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: