കാസര്‍കോട്: വിവിധ പരിപാടികളോടെ അടുക്കത്ത്ബയല്‍ ഗവ.യുപി സ്കൂള്‍ ബഷീര്‍ ദിനം ആചരിച്ചു. പോസ്റ്റര്‍ നിര്‍മ്മാണം, ബഷീര്‍ വായന, എം.എ റഹ്മാന്റെ ‘ബഷീര്‍ ദ മാന്‍’ ഡോക്യുമെന്ററി, സിനിമ പ്രദര്‍ശനം എന്നിവ നടത്തി. പ്രധാനധ്യാപകന് യു.രാമ ഉദ്ഘാടനം ചെയ്തു. എസ്ആര്‍ജി കണ്‍വീനര്‍ കെ.സുബ്രമണ്യന്‍ അധ്യക്ഷത വഹിച്ചു. കെ.മൃദുല്‍, പി.ശീതള്‍, എം.വി.ഷൈലജ, റാം മനോഹര്‍, പി.സ്വപ്ന എന്നിവര്‍ സംസാരിച്ചു.
പരവനടുക്കം: കുട്ടികളുടെ പ്രിയപ്പെട്ട സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനത്തില്‍ കോളിയടുക്കം ഗവ.യുപിസ്കൂള്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തില്‍ ബഷീര്‍ കഥാപാത്രങ്ങളെ അണിനിരത്തി നാടകം അവതരിപ്പിച്ചു.
ബഷീര്‍, പാത്തുമ്മ, മജീദ്, സുഹറ, മൈമൂന, ആനവാരി രാമന്നായര്, മണ്ടന്‍ മുത്തപ്പ, കേശവന് നായര്‍, സാറാമ്മ തുടങ്ങിയ കഥാപാത്രങ്ങളെ കുട്ടികള്‍ തന്നെ സ്റ്റേജില്‍ വേഷമിട്ട് അവതരിപ്പിച്ചു. അശ്വിന് ബഷീറായും മന്യ പാത്തുമ്മയായും വേഷമിട്ടു. നാടകം ആസ്വദിക്കുവാന്‍ രക്ഷിതാക്കളുംഎത്തിയിരുന്നു. സീനിയര്‍ അസിസ്റ്റന്റ് കെ.വനജകുമാരി, വിനോദ്കുമാര്‍ പെരുമ്പള, ശാലിനി.വി, വനജ.പി, രൂപേഷ് കാര്‍ത്തിക എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: