കാഞ്ഞങ്ങാട്: പനിയും പനിമരണങ്ങളും വ്യാപകമാകുന്നതിനിടയില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഇന്നലെ ചികിത്സ തേടിയെത്തിയത് ആയിരത്തോളം പേര്. സ്ത്രീകളും കുട്ടികളുമടക്കം പനി ബാധിച്ചെത്തിയവരെ കൊണ്ട് ആശുപത്രി ഒ.പി ബ്ലോക്കിന്റെ ഇരുവശവും നിറഞ്ഞു കവിഞ്ഞിരുന്നു. ജില്ലയിലെ മറ്റ് സര്‍ക്കാര്‍ സ്വാകാര്യാശുപത്രികളും പനി രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ആശുപത്രിയിലെ മരുന്ന് വിതരണ കേന്ദ്രത്തിന് മുന്നിലും വന്‍ തിരക്കായിരുന്നു. പനിബാധിച്ചെത്തിയവരില് ഭൂരിപക്ഷം പേരെയും പരിശോധിച്ച് മരുന്ന് നല്കി വിടുകയാണ്. അത്യാവശ്യമാണെന്ന് തോന്നുന്നവരെ മാത്രമാണ് അഡ്മിറ്റ് ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ അഡ്മിറ്റ് ചെയ്ത രോഗികളില്‍ ആറുപേര്‍ക്ക് കൂടി ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഒപിയില്‍ ഓരോ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ 140 ടോക്കണ്‍ ആണ് ഓരോ ദിവസം അനുവദിക്കുന്നത്. അതിരാവിലെ ആശുപത്രിയിലെത്തി ക്യൂവില്‍ ഇടം പിടിക്കുന്നവര്‍ക്ക് മത്രമേ ഡോക്ടറെ കാണാനുള്ള അവസരം കിട്ടുന്നുള്ളു. പലരും തിരിച്ചു പോകേണ്ട അവസ്ഥയാണ്.
മലയോര മേഖലയുള്‍പ്പെടെയുള്ള ദൂരസ്ഥലങ്ങളില്‍ നിന്ന് വരുന്നവരാണ് അധികവും തരിച്ചുപോകേണ്ടി വരുന്നത്. അസുഖം കൂടുതലാണെങ്കില്‍ സ്വാകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇക്കാരണത്താല്‍ ഉണ്ടാവുന്നത്.
മഴക്കാലമായതോടെ സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് വേണ്ടി മുന്നൊരുക്കം നടത്താത്തത് ജനങ്ങളെ വലയ്ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: