കാസര്‍കോട്: കാസര്‍കോട് നഗരസഭ ഭൂമിയും വീടുമില്ലാത്ത പട്ടികജാതി കുടുംബങ്ങളുടെ പുനരധിവാസം ലക്ഷ്യമിട്ട് നിര്‍മ്മിച്ച 12 ഫഌറ്റുകള്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നതിന് രണ്ട് മാസത്തിനുള്ളില്‍ നടപടി സ്വീകരിക്കുമെന്ന് നഗരസഭയുടെ വിശദീകരണം.
ഫഌറ്റ് കാട്മൂടി കിടന്ന് നശിക്കുന്നത് സംബന്ധിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ നിയമസഭാ സമിതിയുടെ നിര്‍ദ്ദേശ പ്രകാരം നഗരകാര്യ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബി.കെ.ബല്‍രാജ് ഇന്നലെ രാവിലെ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി.
വിദ്യാനഗര്‍ മഹാത്മാഗാന്ധി കോളനിയില്‍ 70 സെന്റ് സ്ഥലത്ത് ഒരു ബെഡ്റൂം, ഹാള്‍, അടുക്കള, ബാത്റൂം എന്നീ സൗകര്യങ്ങളോടുകൂടിയ 12 ഫഌറ്റുകളാണ് നിര്‍മ്മിച്ചത്. ഇതിന്റെ ഉദ്ഘാടനം 2015 ഓഗസ്റ്റില്‍ കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്നാണ് നിര്‍വ്വഹിച്ചത്. എന്നാല്‍ നഗരസഭ ഓഫീസില്‍ ഉദ്ഘാടനത്തിന്റെ രേഖകളൊന്നും ഉണ്ടായിരുന്നില്ല.
95 ലക്ഷം രൂപ ചിലവഴിച്ചാണ് ഫഌറ്റ് നിര്‍മ്മിച്ചത്. 12 ഗുണഭോക്താക്കളെ കണ്ടെത്തുകയും ചെയ്തിരുന്നു. ഫഌറ്റിലേക്കുള്ള ജലസേചന സൗകര്യവും ഒരുക്കിയിരുന്നുവെങ്കിലും ബോര്‍വെല്ലിന്റെ വൈദ്യുതി കണക്ഷനും മറ്റും പണം അടക്കാത്തതിനാല്‍ വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. നഗരസഭയുടെ എസ്.സി പ്ലാന്‍ ഫണ്ടില്‍ നിന്നാണ് ഫഌറ്റ് നിര്‍മാണത്തിനുള്ള തുക വകയിരുത്തിയത്. സാമ്പത്തിക പ്രയാസം നേരിടുന്ന ഭൂ ഭവനരഹിതരായ പട്ടികജാതി കുടുംബങ്ങള്‍ക്ക് സ്വന്തമായി സ്ഥലവും വീടും ലഭ്യമാകുന്നതുവരെ താല്‍ക്കാലിക വാസസ്ഥാനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്.
പട്ടികവിഭാഗത്തിന് മെച്ചപ്പെട്ട ജീവിത സൗകര്യം നല്‍കുന്നതിനും ഒരേ സ്ഥലത്തേക്ക് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതിനും ഇതുവഴി സാധിക്കുമെന്നാണ് പദ്ധതിയുടെ ലക്ഷ്യം. ഫഌറ്റിനോട് ചേര്‍ന്ന് ഒരു അങ്കണവാടി കൂടി സ്ഥാപിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഫഌറ്റ് താമസിക്കാന്‍ നല്‍കാത്തതിനെ തുടര്‍ന്ന് കാട് മൂടി കിടന്നിരുന്നുവെങ്കിലും ഇതെല്ലാം ഇപ്പോള്‍ വെട്ടി ശരിയാക്കിയിട്ടുണ്ട്. ഫഌറ്റിന് കുഴപ്പമൊന്നുമില്ലെന്നും എത്രയും പെട്ടെന്ന് ഇത് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിന് നഗരസഭ തയ്യാറായിട്ടുണ്ടെന്നും ജോയിന്റ് ഡയറക്ടര്‍ ബല്‍രാജ് പറഞ്ഞു.
നഗരസഭ രണ്ട് മാസത്തെ സമയമാണ് ഇതിനായി ആവശ്യപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പണമടച്ച് വൈദ്യുതി കണക്ഷന് ശരിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് നിയമസഭാ സമിതിക്ക് റിപ്പോര്‍ട്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.
നഗരസഭാ സെക്രട്ടറി വി.സജികുമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി വിന്‍സെന്റ്, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബാബു നന്ദകുമാര്‍, ഓവര്‍സിയര്‍ ഗംഗാധരന്, ഉദ്യോഗസ്ഥനായ ജയചന്ദ്രന് തുടങ്ങിയവര്‍ ജോയിന്റ് ഡയറക്ടറോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: