കാഞ്ഞങ്ങാട്: ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുകയാണ് ജില്ലാ ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിലെത്തുന്ന രോഗികള്‍. വ്യാപകമായി പനി പടരുമ്പോഴും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിനിടയാക്കുന്നു.
കാസര്‍കോട് ജില്ലയുടെ പ്രധാന ആശുപത്രിയായ കുട്ടികളുടെ വാര്‍ഡിന്റെ അവസ്ഥയേറെ പരിതാപകരമാണ്. 15 പേരെ ഒരേ സമയം കിടത്തിചികത്സിക്കാനുള്ള സൗകര്യമാണ് പ്രസ്തുത വാര്‍ഡില്‍ നിലവിലുള്ളത്. പക്ഷെ ഐ.വി.സ്റ്റാന്റ് പോലും 5 എണ്ണമേ അവിടെ ലഭ്യമായിട്ടുള്ളു 15 ബെഡിലും കുട്ടികളുള്ള സമയത്ത് അവിടെയുള്ള ഡ്യൂട്ടി സ്റ്റാഫുകള്‍ മറ്റ് ഏതെങ്കിലും വാര്‍ഡില്‍ ഒഴിവുള്ളവ വെച്ചാണ് പ്രശ്നം പരിഹരിക്കുന്നത്.
കിടക്കകള്‍ പലതും നശിച്ചിരിക്കുകയാണ് അതുപോലെ ഡങ്കി പനിപോലെ പടര്‍ന്ന് പിടിക്കുന്ന രോഗങ്ങളില്‍ നിന്ന് മറ്റ് രോഗികളെ രക്ഷിക്കാനായി കൊതുകു വല സ്റ്റാന്റുകളും നിലവില്‍ 5 എണ്ണമേ നിലവിലുള്ളു. പനിബാധിതരായ കുട്ടികളെ കൊതുകുവലയ്ക്കുള്ളില്‍ സംരക്ഷിക്കാനുള്ള സൗകര്യം ഇല്ലെങ്കില്‍ ഇത് മറ്റുള്ളവര്‍ക്ക് പകരാന്‍ സാധ്യതയുണ്ടെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു. നിലവില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും വാര്‍ഡിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: