മാവുങ്കാല്‍: മൂന്നാംമൈല്‍ അഞ്ചാംവയല്‍ ശിവഗിരി അര്‍ദ്ധനാരീശ്വര ക്ഷേത്രം പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവത്തിന് കലവറ നിറച്ചു.
താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനം, ശിവഗിരി അര്‍ദ്ധനാരീശ്വരി യുഎഇ കമ്മിറ്റി, മുളവിന്നൂര്‍ ഭഗവതി ക്ഷേത്രം, വാഴക്കോട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, പേരൂര്‍ കാലിച്ചാന്‍ ഗുളികന് ദേവസ്ഥാനം, ശ്രീശങ്കരം സനാതന ധര്‍മ്മപഠന കേന്ദ്രം, കരിഞ്ചാമുണ്ഡി ദേവസ്ഥാനം മുണ്ടോട്ട്, വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം ബിദിയാല്‍, കോളിച്ചാല്‍ പാറക്കടവ് മുത്തപ്പന് ദേവസ്ഥാനം, വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം ചിറ്റൂര്‍ തുടങ്ങിയ ദേവസ്ഥാനങ്ങളില്‍ നിന്നാണ് കലവറ ക്ഷേത്രത്തിലേക്ക് എത്തിച്ചത്.
ക്ഷേത്രം തന്ത്രി ആലമ്പാടി പത്മനാഭ തന്ത്രിയ്ക്ക് പൂര്‍ണ്ണകുംഭം നല്കി ആചാര്യവരവേല്‍പ്പ് നല്കി. പുതുതായി നിര്‍മ്മിച്ച ക്ഷേത്ര സമുച്ചയം മുക്താനന്ദ സ്വാമിജിയുടെ സാന്നിദ്ധ്യത്തില്‍ നാടിന് സമര്‍പ്പിച്ചു.
ഇന്ന് വൈകുന്നേരം 4 മണിക്ക് ആഘോഷകമ്മറ്റി ചെയര്മാന് ആര്‍ക്കിടെക് കെ.ദാമോധരന്റെ അധ്യക്ഷതയില്‍ സാംസ്കാരിക സമ്മേളനം നടക്കും.
ക്ഷേത്രത്തിന് സ്ഥലം വിട്ടുകൊടുത്ത കെ.വി.നാരായണനെ കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കുഞ്ഞിക്കണ്ണന് ആദരിക്കും. തുടര്‍ന്ന് 8മണിക്ക് ഗ്രാമോത്സവം. തിരുവാതിര, കോല്‍ക്കളി, പൂരക്കളി, മംഗലംകളി എന്നിവയും അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: