കോഴഞ്ചേരി: കോഴഞ്ചേരി കോളേജില്‍ സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐക്കാരുടെ ഗുണ്ടാവിളയാട്ടം. കഴിഞ്ഞ ദിവസം രാത്രി ചുവരെഴുതിക്കൊണ്ടിരുന്ന എബിവിപി പ്രവര്‍ത്തകരെയാണ് ഇടതുപക്ഷ ഗുണ്ടകള്‍ ആക്രമിച്ചത്.
കോഴഞ്ചേരിയിലെ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിന്റെ നിര്‍ദ്ദേശാനുസരണം മറ്റു സ്ഥലങ്ങളില്നിന്നെത്തിയവരാണ് അക്രമത്തിന് പിന്നിലെന്ന് അറിയുന്നു. പോലീസിന്റെ അറിവോടും, കൃത്യമായ തിരക്കഥയോടുകൂടിയുമാണ് അക്രമങ്ങള്‍ അരങ്ങേറിയതെന്നും പറയപ്പെടുന്നു. പുറത്തു നിന്നുള്ളവരുടെ സഹായത്തോടെയുള്ള അക്രമം കോളേജില്‍ തുടര്‍ക്കഥയാകുകയാണ്.
അക്രമം നടക്കുന്നതിനുമുമ്പ് സംഭവ സ്ഥലത്തിന് ഏതാനും മീറ്റര്‍ അകലെ പോലീസ് വാഹനങ്ങളുടെ സാന്നിദ്ധ്യം ഈ സംശയം ബലപ്പെടുത്തുന്നു. അക്രമത്തിന് ശേഷം ഡിവൈഎഫ്ഐ, എസ്എഫ്ഐ ഗുണ്ടകള്‍ രക്ഷപ്പെട്ടതിന് ശേഷം പോലീസ് രംഗത്തുവരികയും നിരപരാധികളായ എബിവിപി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അക്രമത്തിനിരയാവരെ കസ്റ്റഡിയിലെടുത്ത് റിമാന്റു ചെയ്യുകയും അക്രമം നടത്തിയ സിപിഎമ്മിന്റെയും പോഷക സംഘടനകളുടെയും പ്രവര്‍ത്തകരെ അറസ്റ്റുചെയ്യാത്തതിനാല് പ്രതിഷേധവും ശക്തമാകുന്നു.
പോലീസ് നീതിപാലിക്കണമെന്നും സിപിഎമ്മിന്റെ പോഷക സംഘടനയായി പോലീസ് വകുപ്പ് മാറരുതെന്നും എബിവിപി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് സംഘപരിവാര്‍ സംഘടനകള്‍.
ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ 10 മണിക്ക് സംഘപരിവാറിന്റെ നേതൃത്വത്തില്‍ കോഴഞ്ചേരി ടൗണില്‍ നിന്നും സര്‍ക്കിള്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: