കൂറ്റനാട് : പടിഞ്ഞാറന്‍ മേഖലയില്‍ മഴ ശക്തമായതോടെ പാടങ്ങളില്‍ വിരുന്നുകാരായി കുട്ടനാട്ടില്‍ നിന്ന് താറാവു കൂട്ടങ്ങളെത്തി.
ആനക്കരയിലാണ് ഇവര്‍ തമ്പടിച്ചിട്ടുള്ളത്. ഇത്തവണ ചെറിയകുഞ്ഞുങ്ങളാണ് ഏറെയും. താറാവ് മുട്ടയ്ക്ക് നല്ല വിലയുളളതിനാല്‍ താറാവ് കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നുണ്ട്. ഏഴ് രൂപയോളമാണ് പൊതുമാര്‍ക്കറ്റിലെ താറാവു മുട്ടയുടെ വില.
വേനല്‍മഴ ലഭിക്കാത്തതിനെ തുടര്‍ന്ന് ഏറെ വൈകിയാണ് താറാവ് കൂട്ടങ്ങള്‍ ജില്ലയിലെത്തിയത്. എന്നാല്‍ ഇത്തവണ നല്ല മഴ ലഭിച്ചത് ജൂണ്‍ അവസാനത്തിലാണ്.
ആലപ്പുഴ മേഖലയിലുളള തൊഴിലാളികളാണ് താറാവുകളെ നോക്കാന്‍ ഉണ്ടാകാറുളളത്.എന്നാല്‍ ഈ മേഖലയിലും തൊഴിലാളി ക്ഷാമം രൂക്ഷമായതോടെ പല താറാവ് കര്‍ഷകരും തമിഴ് തൊഴിലാളികളെയും ആശ്രയിക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ പന വെട്ടി അതിന്റെ പൊടി കൊത്തിയെടുത്താണ് തീറ്റയായി നല്‍കിയിരുന്നത്. പന ലഭ്യമല്ലാത്തതിനാല്‍ ഇപ്പോള്‍ ഗോതമ്പും അരിയും മറ്റു ധാന്യങ്ങളുമാണ് തീറ്റയായി നല്‍കുന്നത്.
തൊഴിലാളി ക്ഷാമവും കൂലി വര്‍ദ്ധനവും താറാവു കൃഷി മേഖലയില്‍ പ്രതിസന്ധി ഉണ്ടാക്കുന്നതായും ഇവര്‍ പറയുന്നു. തെരുവു നായകളുടെ അക്രമണവും ഏറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: