മണ്ണാര്‍ക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയ പാതയില്‍ കൊറ്റിയോട് ജംഗ്ഷനില്‍ റോഡ് തകര്‍ന്ന് യാത്ര ദുഷ്കരമായി.മഴ കനത്തതോടുകൂടി വലിയ കുഴികള്‍ രൂപപ്പെട്ടു.
കുഴികളില്‍ വെള്ളം നിറഞ്ഞുനില്ക്കുന്നത് കാരണം വാഹനങ്ങള്‍ വേഗത കുറച്ചാണ് ഇതുവഴി കടന്നുപോകുന്നത്.ഇതുമൂലം ഏതുസമയത്തും ഇവിടെ ഗതാഗതക്കുരുക്കനുഭവപ്പെടാറുണ്ട്.മാസങ്ങളായി റോഡ് പാട്ടിപ്പൊളിഞ്ഞു കിടന്നിട്ടും ദേശീയപാത വകുപ്പ് അധികൃതര്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികളും യാത്രക്കാരും പറയുന്നു.
ഈ ഭാഗത്ത് പലപ്പോഴായി വാഹനങ്ങള്‍ അപകടത്തില്‍ പെടാറുണ്ട്.അവയില്‍ കൂടുതലും ഇരുചക്രവാഹനങ്ങളാണ്.രോഗികളുമായി വരുന്ന ആമ്പുലന്‍സുകളും ഏറെ സമയമെടുത്താണ് കടന്നുപോകുന്നത്. ദേശീയ പാത ഭാഗമായതിനാല്‍ പഞ്ചായത്ത് അധികൃതര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: