പാലക്കാട് : സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് (ആര്‍എസ്ബിവൈ) സ്മാര്‍ട്ട് കാര്‍ഡ് 2017-18 വര്‍ഷത്തേക്ക് പുതുക്കുന്നതിനുളള നടപടിക്രമങ്ങള്‍ 30ന് അവസാനിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു.
2016 സെപ്തംബറില്‍ അക്ഷയ സെന്ററുകള്‍ വഴി രജിസ്റ്റര്‍ ചെയ്തതും 2016-ല്‍ കാര്‍ഡ് കൈപ്പറ്റി ഈ വര്‍ഷം പുതുക്കാന്‍ സാധിക്കാത്തതുമായ കുടുംബങ്ങള്‍ 30 ന് മുമ്പ് പാലക്കാട് നഗരസഭ സിഡിഎസ് ഹാളിലുളള ജില്ലാതല കേന്ദ്രത്തിലൊ ബ്ലോക്ക്തല കേന്ദ്രങ്ങളില്‍ നിന്നോസ്മാര്ട്ട് കാര്‍ഡ് കൈപ്പറ്റണം.
ഫോണ്‍:7356601431, 9349008240. അതാത് ബ്ലോക്ക് നിവാസികള്‍ കാര്‍ഡ് കൈപ്പറ്റാന്‍ എത്തേണ്ട സ്ഥലം താഴെ കൊടുക്കുന്നു.
പാലക്കാട്, മലമ്പുഴ ,കുഴല്‍മന്ദം ബ്ലോക്ക്- പാലക്കാട് നഗരസഭ സി.ഡി.എസ്. ഹാള്‍, ചിറ്റൂര്‍ ബ്ലോക്ക് -ചിറ്റൂര്‍ നഗരസഭ, മണ്ണാര്‍ക്കാട് -മണ്ണാര്‍ക്കാട് നഗരസഭ, നെന്മാറ -നെന്മാറ പഞ്ചായത്ത് കൊല്ലങ്കോട്-കൊല്ലങ്കോട് പഞ്ചായത്ത്, ആലത്തൂര്‍-ആലത്തൂര്‍ പഞ്ചായത്ത്, ഒറ്റപ്പാലം -ഒറ്റപ്പാലം നഗരസഭ, പട്ടാമ്പി -പട്ടാമ്പി നഗരസഭ, തൃത്താല -നാഗലശ്ശേരി പഞ്ചായത്ത്, ശ്രീകൃഷ്ണപുരം -ശ്രീകൃഷ്ണപുരം പഞ്ചായത്ത്, അട്ടപ്പാടി -കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: