കടമ്പഴിപ്പുറം: കടമ്പഴിപ്പുറം ശ്മശാന നിര്‍മ്മാണത്തില്‍ വന്‍ അഴിമതി നടന്നതായി ആരോപണം. 1976ല്‍ മന്ദത്താംകുളങ്ങര അപ്പുഞ്ഞഗുപ്തന് നല്കിയ ഒരു ഏക്കര്‍ 17 സെന്റ് സ്ഥലത്ത് ശ്മശാനം നിര്‍മ്മിക്കുന്നതിനായി എംഎല്‍എ ഫമ്ടില് നിന്ന് ഒരുകോടിയും ഗ്രാമപഞ്ചായത്തില്‍ നിന്ന് എണ്‍പതിനായിരം രൂപയും അനുവദിച്ചിരുന്നു.
എന്നാല്‍ ഒരു ചേമ്പറുള്ള ചെറിയൊരു കെട്ടിടത്തിന്റെ നിര്‍മാണം പാതിവഴിയില്‍ നില്‍ക്കുകയാണ്. ഫണ്ടില്ലെന്ന കാരണത്തിലാണ് പാതിവഴിയില്‍ നിര്‍മ്മാണം അവസാനിപ്പിച്ചിരിക്കുന്നത്. രണ്ട് ചേമ്പറുള്ള വൈദ്യുത ശ്മശാനം നിര്‍മ്മിക്കാനായിരുന്നു കരാര്‍.ബിജെപിയുടെയും ശ്്മശാന സരംക്ഷണസമിതിയുടെയും നേതൃത്വത്തില്‍ ഏറെ നാളത്തെ ശ്രമങ്ങള്‍ക്കൊടുവിലായിരുന്നു ഫണ്ട് ലഭിച്ചത്.
ഫണ്ടില്ലെന്ന കാരണത്താല്ശ്്മശാന നിര്‍മാണം പാതിവഴിയില്‍ നിന്നതിനു പിന്നില്‍ അഴിമതിയുണ്ടെന്ന് ശ്മശാന സരംക്ഷണ സമിതി പ്രസിഡന്റ് ഹരിദാസ് വൈദ്യര് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: