കാഞ്ഞങ്ങാട്: മാലിന്യങ്ങളില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു സമൂഹമാണ് നാം ഇന്ന് കണ്ടു കൊണ്ടിരിക്കുന്നത്. എന്നാല്‍ മാലിന്യത്തിനിടയില്‍ നിന്ന് നല്ലതെതാണെന്ന് തിരിച്ചറിയാന്‍ പറ്റാത്ത സാംസ്കാരിക മൂല്യഛ്യുഥിയിലേക്ക് കുട്ടികളുടെ ചിന്തയെ വഴി തെറ്റിക്കുന്ന ഈ കാലഘട്ടത്തില്‍ സാംസ്കാരിക മൂല്യം ഉയര്‍ത്തിപ്പിടിച്ച വെളിച്ചമാണ് ബാലഗോകുലം. മാലിന്യ മുക്ത സമൂഹ നിര്‍മ്മിതിക്കായിട്ടാണ് ബാലഗോകുലം പ്രവര്‍ത്തിക്കുന്നത്.
ബാലഗോകുലം കാഞ്ഞങ്ങാട് ജില്ലാ വാര്‍ഷിക സമ്മേളനം കാഞ്ഞങ്ങാട് വിവേകാനന്ദ വിദ്യാലയത്തില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ.വിജയരാഘവന് ഉദ്ഘാടനം ചെയ്തു.
ജില്ലാ അദ്ധ്യക്ഷന്‍ കെ.വി.ഗണേശന് അദ്ധ്യക്ഷത വഹിച്ചു, മേഖലാ അദ്ധ്യക്ഷന്‍ എ.പി സുരേഷ് ബാബു, ജില്ലാ രക്ഷാധികാരി ഡോ: എം മുരളീധരന് എന്നിവര്‍ സംസാരിച്ചു. ജില്ലാ കാര്യദര്‍ശി ജയരാമന് മാടക്കാല്‍ സ്വാഗതവും കുഞ്ഞബു മേലത്ത് നന്ദിയും പറഞ്ഞു.
ബാലഗോകുലത്തിന്റെ കാഞ്ഞങ്ങാട് ജില്ലയുടെ പുതിയ ഭാരവാഹികളായി ഡോ: എം.മുരളീധരന്(രക്ഷാധികാരി), സി.ബാബു മാസ്റ്റര്‍(ജില്ലാ അധ്യക്ഷന്‍), ബാബു കോളിയടുക്കം(ഉപാദ്ധ്യക്ഷന്‍), കുഞ്ഞബു മേലത്ത്(കാര്യദര്‍ശി), പി.മധു വാഴക്കോട്(സഹകാര്യദര്‍ശി), ജയരാമന് മാടിക്കാല്‍(സംഘടനാ കാര്യദര്‍ശി), ഭരതന് വയലാം കുഴി(സഹ:സംഘടനാ കാര്യദര്‍ശി), ദീപാജ്യോതി(ഭഗനി പ്രമുഖ), പി.ഉണ്ണികൃഷ്ണന്(ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: