കാസര്‍കോട്: കാസര്‍കോട്ട് മന്ത്രി വാഹനങ്ങളടക്കം ചീറിപ്പായുന്ന പുലിക്കുന്ന് ഗവ. ഗസ്റ്റ് ഹൗസ് റോഡ് മാസങ്ങളായി തകര്‍ന്ന് കിടക്കുന്നു. മന്ത്രിമാര്‍ സഞ്ചരിക്കുന്ന റോഡായിട്ടും ഇതിന് രക്ഷയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കാസര്‍കോട് നഗരസഭയിലെ ഒട്ടുമിക്ക റോഡുകളും മഴക്ക് മുമ്പ് നന്നാക്കിയെങ്കിലും നഗരസഭാ കാര്യാലയത്തിന് സമീപത്തെ പുലിക്കുന്ന് റോഡ് നന്നാക്കാന്‍ നടപടിയുണ്ടായില്ല. ഗസ്റ്റ് ഹൗസിനും റെസ്റ്റ് ഹൗസിനും നഗരസഭാ ടൗണ്‍ ഹാളിനും മുന്നില്‍ റോഡ് തകര്‍ന്ന് കുണ്ടും കുഴിയും നിറഞ്ഞിരിക്കുകയാണ്.
നഗരസഭാ കാര്യാലയത്തിലേക്കും പി.ഡബ്ല്യു.ഡി ഓഫീസിലേക്കും ടൗണ്‍ ഹാള്‍, നഗരസഭാ കോണ്‍ഫറന്‍സ് ഹാള്‍, ഗസ്റ്റ് ഹൗസ്, വിവിധ ആരാധനാലയങ്ങള്‍ എന്നിവിടങ്ങൡലേക്കുള്ള പ്രധാന റോഡാണിത്.
നഗരത്തെ എളുപ്പത്തില്‍ തളങ്കരയുമായി ബന്ധിപ്പിക്കുന്ന റോഡായതിനാല്‍ ദിവസവും നിരവധി വാഹനങ്ങള്‍ ആശ്രയിക്കുന്ന ഈ റോഡ് കുണ്ടും കുഴിയും നിറഞ്ഞ് ചെളിക്കുളമായി മാറിയതിനാല്‍ എല്ലാവരും ഒരു പോലെ ദുരിതമനുഭവിക്കുകയാണ്. റോഡ് നന്നാക്കാന്‍ നഗരസഭ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: