കൊല്ലങ്കോട്: മുതലമട അംബേദ്കര്‍ കോളനിയില്‍ കഴിഞ്ഞദിവസം രാത്രി നടന്ന സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തില്‍പ്പെട്ട പത്തുപേര്‍ക്കു പരിക്കേറ്റു. പന്ത്രണ്ട പേര്‍ക്കെതിരെ കേസെടുത്തു.
പട്ടികജാതിവര്‍ഗ കമ്മീഷന് കോളനിയിലെത്തി തെളിവെടുപ്പ് നടത്തിയതിന് പിന്നാലെ സംഘര്‍ഷമുണ്ടായത് ആസൂത്രിതമാണെന്ന് പറയപ്പെടുത്തു. ജില്ലാ ഭരണസമിതിയും രണ്ടുദിവസം മുന്‍പ് അദാലത്ത് നടത്തിയിരുന്നു. കോളനി നേരിടുന്ന പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം കേള്‍ക്കുകയും അവ പരിഹരിക്കുന്നതിന് സത്വര നടപടി ഉണ്ടാകുമെന്ന് ഉറപ്പും നല്‍കിയിരുന്നു.
ഇതിനിടെയാണ് രണ്ടു വിഭാഗക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സമരസമിതി നേതാവ് ശിവരാജനെതിരെ ലീലാവതി പരാതി നല്‍കിയിരുന്നു ഇതിനെതുടര്‍ന്ന് ശിവരാജനെതിരെ കൊല്ലങ്കോട് പോലീസ് കേസെടുത്തു. ഇതില്‍ കുപിതരായ ശിവരാജനും സംഘവും ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന ലീലാവതിയുടെ മകന് സുരേഷിനെ മര്‍ദിക്കുകയായിരുന്നുവെന്ന് പറയുന്നു.
സംഘര്‍ഷം ഒഴിവാക്കുവാന്‍ ചെന്ന രവികുമാര്‍, ഭാര്യ രഞ്ജിത, മൈലാത്താള്, മാണിക്കന്, മാരിയമ്മ, ജയപ്രിയ, മര്‍ദനമേറ്റ സുരേഷ്, അമ്മ ലീലാവതി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: