ഒറ്റപ്പാലം: കാട്ടുകുളം പരിയാനംപറ്റ ദേവസ്വം ഗജവീരന് 51 വയസ്സുകാരന് ശ്രീപരമേശ്വരന് ചെരിഞ്ഞു. ആറു മാസക്കാലമായി പാദരോഗം ബാധിച്ചു ചികില്‍സയിലായിരുന്നു. ഞായറാഴ്ച ഉച്ചക്ക് 12നായിരുന്നു അന്ത്യം.പാദങ്ങളില്‍ ഉണ്ടായ വ്രണങ്ങള്‍ മൂലം കിടപ്പിലായിരുന്നു.
കിടത്തി ചികിത്സയാണ് നല്‍കിയിരുന്നത്. മണ്ണുത്തി വെറ്ററിനറി കോളേജിലെ സര്ജന് ഡോ.ഗിരിദാസിന്റെയും, ആവണപറമ്പു മഹേശ്വരന് നമ്പൂതിരിപ്പാടിന്റെയും നേതൃത്വത്തിലായിരുന്നു ചികിത്സ.
ഉത്തരേന്ത്യയില്‍ നിന്നും കൊണ്ടുവന്ന ആനയെ 2006ല്‍ മംഗലാംകുന്ന് ആനതറവാട്ടിലെ എം.എ.പരമേശ്വരനാണു ക്ഷേത്രത്തില്നടയിരുത്തിയത്.തലയെടുപ്പിലും,കൊമ്പഴകിലും ഉത്സവപറമ്പില്‍ ഏറെ ആരാധകരുണ്ടായിരുന്നു.പരമേശ്വരന്റെ വിയോഗം ആന പ്രേമികളെയും,ജനങ്ങളെയും ഏറെ ദുഖത്തിലാക്കി.
നിരവധിപേര്‍ പരമേശ്വരന്ആദരാഞ്ജലികള് അര്‍പ്പിക്കാനെത്തി.വനംവകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും സ്ഥലത്തെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമാര്‍ട്ടത്തിനു ശേഷം വൈകിട്ടു വാളയാറിലെത്തിച്ചു സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: