വരദൂര്‍ : മത്സ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി രണ്ടാംഘട്ടം പദ്ധതിയുടെ ഭാഗമായി വരദൂര്‍ പുഴയിലെ കോട്ടവയല്‍ കൂടല്‍കടവില്‍ കട്ല, രോഹു വിഭാഗങ്ങളില്‍പ്പെട്ട രണ്ട് ലക്ഷം മത്സ്യവിത്ത് നിക്ഷേപിച്ചു. ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി. ഇസ്മായില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എന്‍. തങ്കച്ചന്, പൂതാടി ഗ്രാമപഞ്ചായത്തംഗം മിനി ശശി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: