കാഞ്ഞങ്ങാട്: അജാനൂര്‍ ചിത്താരി കടപ്പുറം ഫിഷിംങ്ങ് ഹാര്‍ബര്‍ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം അജാനൂര്‍ യൂണിറ്റ് ആവശ്യപ്പെട്ടു. ഓന്നാംഘട്ടം സര്‍വ്വേ പൂര്‍ത്തിയായിട്ടും മറ്റൊരു സര്വ്വേകൂടി നടക്കാനുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
ഹാര്‍ബര്‍ തുടങ്ങാനുള്ള നടപടി ആരംഭിക്കാത്ത പക്ഷം സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് ജില്ല ജനറല്‍ സെക്രട്ടറി എന്‍.പി.പവിത്രന് പറഞ്ഞു. ജില്ല പ്രസിഡന്റ് ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ഉണ്ണി പുതിയ വളപ്പ്, പ്രശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.
യോഗത്തില്‍ പുതിയ ഭാരവാഹികളായി കെ.പി.മനോഹരന് (പ്രസിഡന്റ്), മനീഷ് (വൈസ്. പ്രസിഡന്റ്), ശിശുപാലന് (സെക്രട്ടറി), ഷാജി (ജോ.സെക്രട്ടറി), രതീഷ് (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: